
പുതിയ വീട്ടിലേക്ക് താമസം മാറി. എന്നാൽപ്പിന്നെ ഒരു വെക്കേഷൻ ആഘോഷവും കൂടിയാവാം എന്ന് മംമ്ത മോഹൻദാസ് തീരുമാനിച്ചു. കാലിഫോർണിയയിൽ ചിൽ ചെയ്ത് അവധിക്കാലമാഘോഷിക്കുന്ന ഫോട്ടോകളുമായി മംമ്ത ആരാധകരുടെ മുന്നിൽ എത്തിയിരിക്കുന്നു. ഇവിടുത്തെ നയനമനോഹരമായ കാഴ്ചകളും മംമ്ത പോസ്റ്റ് ചെയ്തിട്ടുണ്ട്
ഫോറൻസിക് എന്ന സിനിമയിലെ നായികാ വേഷത്തിനു ശേഷം ലാൽ ബാഗ്, മ്യാവു തുടങ്ങിയ സിനിമകളിൽ മംമ്ത വേഷമിട്ടിരുന്നു. ലോക്ക്ഡൗൺ അവസാനിച്ച വേളയിൽ സ്വന്തം നിർമ്മാണ കമ്പനിയും മംമ്ത ആരംഭിച്ചു.






