
ചെന്നൈ: ഓസ്ട്രേലിയയുടെ സൂപ്പര്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്സ്വെല് തമിഴക പെണ്‍കൊടി വിനി രാമന് അടുത്ത മാസം താലികെട്ടും. മെല്‍ബണില്‍ ജനിച്ചു വളര്‍ന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. 2017 മുതല്‍ പ്രണയത്തിലായ ഇരുവരും കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ആചാരപ്രകാരം വിവാഹനിശ്ചയം നടത്തിയിരുന്നു.
എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നു വിവാഹം നടത്താനായിരുന്നില്ല. വിനി ജനിച്ചത് ഓസ്ട്രേലിയയിലാണെങ്കിലും മാതാപിതാക്കള്‍ തമിഴ് പാരമ്പര്യം തുടരുന്നവരാണ്.
തമിഴില്‍ അച്ചടിച്ച വിവാഹക്ഷണക്കത്തു പരമ്പരാഗത മഞ്ഞ നിറത്തിലാണു പുറത്തിറക്കിയത്. ഇതു സമൂഹമാധ്യമങ്ങളില്‍ വൈറലായി. മാര്‍ച്ച് 27 നു തമിഴ് ആചാര പ്രകാരമാണു വിവാഹവും.






