
ലോകമെങ്ങുമുള്ള ആരാധകരെ ദു:ഖത്തിലാഴ്ത്തിയ മരണമായിരുന്നു ഇതിഹാസ ഗായിക ലതാ മങ്കേഷ്കറുടേത്. കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ അവര്‍ ഇനിയും ഏവരുടേയും ഹൃദയത്തില്‍ ജീവിയ്ക്കും എന്നതില്‍ തര്‍ക്കമില്ല. ഇപ്പോള്‍ ലോകമെങ്ങുമുള്ള ആരാധകരില്‍ ഒരാളുടെ വീഡിയോയാണ് വൈറലാകുന്നത്. മെഹന്തി കലാകാരന് കൂടിയായ ഡല്‍ഹി സ്വദേശി വിജയ് കുമാറാണ് ഗായികയ്ക്ക് ആദരവ് അര്‍പ്പിച്ചു കൊണ്ട് മെഹന്തി വരച്ചത്.
തന്റെ ഭാര്യയുടെ കൈയ്യില്‍ മെഹന്തി കൊണ്ട് ലത മങ്കേഷ്കറിന്റെ ഛായാചിത്രം വരച്ചു കൊണ്ടാണ് വിജയ് പ്രിയ ഗായികയ്ക്ക് ആദരം അര്‍പ്പിച്ചത്. മറ്റൊരു ഫോണിലുള്ള ലത മങ്കേഷ്കറിന്റെ ചിത്രം നോക്കിയാണ് വിജയ് മെഹന്തി വരയ്ക്കുന്നത്. ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം മെഹന്തി കൊണ്ട് തന്നെ തന്റെ പ്രിയപ്പെട്ട ഗായികയ്ക്ക് വേണ്ടി 'RIP' എന്ന് എഴുതി ചേര്‍ക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോയുടെ പശ്ചാത്തലത്തില്‍ ലത മങ്കേഷറിന്റെ ഏറ്റവും ജനപ്രിയ ഗാനങ്ങളിലൊന്നായ 'ലഗ് ജാ ഗലേ' കേള്‍ക്കാം. ''ശബ്ദത്തിന്റെ രാജ്ഞിയ്ക്ക് നിത്യശാന്തി! ലതാ മങ്കേഷ്കര്‍ ഞങ്ങളുടെ ഹൃദയത്തില്‍ എക്കാലവും ജീവിക്കും'' - തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ ഈ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് വിജയ് കുറിച്ചു.






