Authored by ധനേഷ് കൃഷ്ണ | Last updated: 15 Feb 2022, 10:13 PM | 7 min read
2010നുശേഷമുള്ള സിനിമകള്‍, അതായത് കൊച്ചി അല്ലെങ്കില്‍ സിറ്റി കേന്ദ്രീകരിച്ചുള്ള സിനിമകളുടെ സെറ്റപ്പിനോട് എനിക്ക് അത്ര താത്പര്യമുണ്ടായില്ല. കാരണം നമ്മുടെ നാടിന്റെ കഥയാണ് പറയുന്നുവെങ്കിലും മലയാളസിനിമ അല്ലെന്ന് തോന്നിപ്പിക്കുന്ന മേക്കിങ് ആ സിനിമകളില്‍ കാണാം.
മലയാളസിനിമ ആഖ്യാനപരമായും പ്രമേയപരമായും മാറ്റം സൃഷ്ടിച്ച് ന്യൂജനറേഷന്റെ ഒരു പുതുവഴിയിലൂടെ 2010മുതലാണ് ശക്തമായും വിപ്ലവാത്മകമായും ഒഴുകാന്‍ തുടങ്ങിയത്. എന്നാല്‍ ആ ഒഴുക്കിനെ പിന്തുടരാതെ ജൈവികമായ മറ്റൊരു വഴിവെട്ടി തൃശൂരിന്റെയും പരിസരങ്ങളിലെയും ശൈലി സംസാരിച്ച് 2019ല്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ഗിരീഷ് എഡി മലയാളികളെ തണുപ്പിച്ചു. ചിത്രം ആ വര്‍ഷം ഇറങ്ങിയ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു.
ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയെ പരിഹസിച്ച തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ കലാപരമായും വാണീജ്യപരമായും നേട്ടം കൊയ്തു, മാധ്യമ- നിരൂപണ പ്രശംസയും നേടി. ഗിരീഷിന്റെ രണ്ടാമത്തെ സിനിമയാണ് സൂപ്പര്‍ ശരണ്യ. ചിത്രം തിയറ്ററുകളില്‍ ഹിറ്റായി പ്രദര്‍ശനം തുടരുമ്പോള്‍ ഗിരീഷ് മംഗളം ഓണ്‍ലൈനിനോട് സംസാരിക്കുന്നു.
സിനിമയുടെ മദ്രാസ്സംസ്കാരമോ ഫെസ്റ്റിവല്സംസ്കാരമോ ഫിലിംഇന്സ്റ്റിറ്റ്യൂട്ടിന്റെ സംസ്കാരമോ ഗിരീഷിന് ഇല്ല. ഒരു മുതിര്‍ന്ന സംവിധായകന്റെ കീഴില്‍ നിന്ന് പരിശീലനവും നേടിയിട്ടുമില്ല. എങ്ങനെയാണ് തണ്ണീര്മത്തനുമായി മലയാളസിനിമയിലേക്ക് ഗിരീഷും കൂട്ടരും വരുന്നത് ?
എനിക്ക് ഒരു സംവിധായകന്റെ കീഴില്‍ നിന്ന് പ്രവര്‍ത്തിക്കാനുള്ള ധൈര്യമുണ്ടായില്ല. പിന്നെ മടിയുണ്ട്. അതായത് സ്വാഭാവികമായും കേറിചെന്ന്
ചോദിക്കാനുള്ള മടിയുണ്ടായി. അതുകൊണ്ടാണ് എന്റെ ഫ്രെണ്ട് സര്ക്കിളില്വച്ച് ചില ചെറുസിനിമകള്‍ ചെയ്തത്. പിന്നെ ഒരു സംവിധായകന്റെ
അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്യാന്‍ ശേഷിയുള്ള ആളായിട്ട് എന്നെ എനിക്ക് തോന്നിയിട്ടില്ല. എന്റെ സുഹൃത്തുക്കള്‍തന്നെ സംവിധാനസഹായിയായി
പ്രവര്‍ത്തിച്ചതിന്റെ ബുദ്ധിമുട്ടുകള്‍ വന്ന് പറയാറുണ്ട്. ഞാന്‍ അത്രയ്ക്കും ഊര്‍ജസ്വലനായ ആളല്ല. ഓടി നടന്ന് കാര്യങ്ങള്‍ നോക്കുക, അവര്‍
കാണുന്നതിനുമുമ്പേ പണികള്‍ പൂര്‍ത്തീകരിക്കുക. അങ്ങനെയുള്ള ഒരു സ്വഭാവപ്രകൃതമല്ല എന്റേത്. അതുകൊണ്ട് ആണ് സിനിമയിലെത്താന്‍ ആവഴി പോകണ്ട എന്ന് വച്ചതും ഷോര്‍ട് ഫിലിം ചെയ്തതും. ആ സമയത്ത് കുറേ ഷോര്‍ട്ട് ഫിലിമുകള്‍ ഇറങ്ങിയിരുന്നു, പലതും പോപ്പുലറായി. അങ്ങനെ ഈവഴി
തെരഞ്ഞെടുത്തത്.
ചെറുസിനിമകള്‍ ചെയ്ത കാലത്തെക്കുറിച്ച് ?
ചെറുസിനിമകള്‍ ചെയ്തതും ധൈര്യമുണ്ടായിട്ടല്ല. എന്റെ കണ്ഫര്ട് സോണില്‍ നിന്നൂന്നുള്ളൂ. അല്ലാതെ ഞാന്‍ പ്രത്യേകിച്ചൊരു ധൈര്യം കാണിച്ചിട്ടില്ല.
യാഷ് പാല്, വിശുദ്ധ ആംബ്രോസേ, മൂക്കുത്തി ഇതൊക്കെയാണ് സംവിധാനംചെയ്ത ഷോര്‍ട്ട് ഫിലിമുകള്‍. വിശുദ്ധ ആംബ്രോസേയ്ക്ക് പുരസ്കാരം ലഭിച്ചു. മൂക്കുത്തി വളരെ ശ്രദ്ധിക്കപ്പെട്ടു.
ചെറുസിനിമകള്ക്കുശേഷം താങ്കളുടെ പേര് കണ്ടത് ബിലഹരിയുടെ അള്ള് രാമേന്ദ്രന് എന്ന സിനിമയുടെ തിരക്കഥാകൃത്തുക്കളായ വിനീത് വാസുദേവന്‍, സജിന്‍ ചെറുകയില്‍ എന്നിവരുടെ കൂടെയാണ്. തിരക്കഥാകൃത്തായത് ?
എനിക്ക് ഒട്ടും കണ്ഫര്ടബിള് അല്ലാത്ത ഒന്നാണ് മറ്റൊരാള്‍ക്ക് തിരക്കഥ എഴുതുക. മാത്രമല്ല വേറെ ഒരാളുടെ കഥയ്ക്ക് എനിക്ക് തിരക്കഥ എഴുതാന്‍
പറ്റില്ല. പിന്നെ ഇത് സിനിമയാണല്ലോ. ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളത് ഷോര്‍ട്ട് ഫിലിമുകളാണ്. പിന്നെ ബിലഹരി സുഹൃത്താണ്. വിനീതുമുണ്ട്. അങ്ങനെ തിരക്കഥയില്‍ ശ്രമം നടത്തിയതാണ്. അള്ള് രാമേന്ദ്രന്റെ കഥ വികസിപ്പിച്ചത് സജിനായിരുന്നു. ആ സമയത്ത് അതില്‍ ഞങ്ങളില്ല. ആദ്യം
ചാക്കോച്ചനല്ലായിരുന്നു, പിന്നീട് അത് ചാക്കോച്ചനിലേക്ക് എത്തുകയായിരുന്നു. പിന്നീട് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് അഭിപ്രായം വന്നു. അങ്ങനെയാണ് ഞാനും വിനീത് വാസുദേവനും അതിലേക്ക് വരുന്നത്. സജിന്റെ ആശയവും രൂപകല്പനയുമായിരുന്നു ആ തിരക്കഥ. പിന്നീട്
ഞങ്ങള്‍ അതിലേക്ക് എത്തുകയായിരുന്നു. ബിലഹരിയായി ഞങ്ങള്‍ എല്ലാവരും സുഹൃത്തുക്കളായിരുന്നു. അങ്ങനെ ഒരു സൗഹൃദത്തിന്റെ പേരില്‍ അതിലേക്ക് വന്നുചേരുകയായിരുന്നു.
2010നുശേഷം മലയാളസിനിമ കെട്ടിലും മട്ടിലും പുതിയകാലത്തിന്റെ പുതുഭാവുകത്വം നേടിയതായി അഭിപ്രായമുണ്ട്. എന്നാല്‍ കൊച്ചി കേന്ദ്രീകൃത സിനിമകളില്‍നിന്ന് വഴിമാറി മലയാളശൈലിയുടെ ജൈവികമായ മറ്റൊരു വഴിയിലൂടെ ഗിരീഷിന്റെ സിനിമ സഞ്ചരിച്ചല്ലോ ?
ഈ പറഞ്ഞ 2010നുശേഷമുള്ള സിനിമകള്‍, അതായത് കൊച്ചി അല്ലെങ്കില്‍ സിറ്റി കേന്ദ്രീകരിച്ചുള്ള സിനിമകളുടെ സെറ്റപ്പിനോട് എനിക്ക് അത്ര
താത്പര്യമുണ്ടായില്ല. കാരണം നമ്മുടെ നാടിന്റെ കഥയാണ് പറയുന്നുവെങ്കിലും മലയാളസിനിമ അല്ലെന്ന് തോന്നിപ്പിക്കുന്ന മേക്കിങ് ആ സിനിമകളില്‍ കാണാം. വിദേശസിനിമകള്പോലെ നരേറ്റീവ് സ്ട്രക്ച്ചര്‍ ഉണ്ടാക്കി, പുറത്തുള്ള സിനിമകളുടെ രീതിയിലുള്ള ഒരു അനുകരണംപോലെയാണ്. പക്ഷേ വിദേശസിനിമകള്‍ കാണുന്നത് ഇഷ്ടമാണ്. അത് മലയാളത്തിലേക്ക് അഡാപ്റ്റ് ചെയ്യുമ്പോള്‍ ആ ഒരു ശൈലി വളരെ അനുകരിക്കുന്നതുപോലെ തോന്നാറുണ്ട്. അതുകൊണ്ട് വേറെ ഒരു സിനിമ കണ്ടിട്ടോ ഒരു സിനിമാമൂവ്മെന്റിന്റെ ശൈലിയില്‍ ചെയ്യാമെന്നുള്ള കോണ്സെപ്റ്റൊന്നും എനിക്ക് ഉണ്ടായില്ല. മനസില്‍ സ്വാഭാവികമായി വരുന്ന ആശയം ചെയ്യാം. അങ്ങനെയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ചെയ്യുന്നത്.
സൂപ്പര്‍ ശരണ്യയില്‍ കൊച്ചി സ്ലാങുണ്ട്, പാലക്കാട് സ്ലാങുണ്ട്. ശരണ്യയില്‍ അര്ജുന് അശോകന്റെ ദീപു എന്ന കഥാപാത്രം കൊച്ചിയിലെ ലോക്കല്‍
ഭാഷയാണ് സംസാരിക്കുന്നത്. കൊച്ചി എന്ന് പറയുമ്പോള്‍ ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ മാത്രമല്ലല്ലോ. നോര്ത്തിലെല്ലാം അപ്പനപ്പൂപ്പന്മാരായി
വര്‍ഷങ്ങളായി വീടുകളില്‍ താമസിക്കുന്ന സാധാരണകാരുണ്ട്. കൊച്ചിയുടെ ആ ഒരു സാധാരണ കള്‍ച്ചര്‍ കാണിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാന്‍ ചാലക്കുടിക്കാരനായതുകൊണ്ട് തൃശൂരിലെ ഗ്രാമങ്ങളും ചാലക്കുടിക്ക് അടുത്തുള്ള എന്റെ അമ്മവീട് മാളയും അങ്കമാലിയും ആലുവയും ഒക്കെ എനിക്ക് പരിചയമാണ്, ഈ സ്ഥലങ്ങളിലെ ഭാഷയും പരിചയമായതു കൊണ്ടും എന്റെ കൂട്ടുകാര്‍ പറഞ്ഞ കഥകളും ലൊക്കേഷനുകളും എന്റെ അനുഭവങ്ങളും ഒക്കെ ഈ മേഖലകള്‍ ചുറ്റിപ്പറ്റിയാണ് കിടക്കുന്നത്. അതുകൊണ്ട് തണ്ണീര്‍മത്തന്‍ ദിനങ്ങളിലും സൂപ്പര്‍ ശരണ്യയിലും ആ ലൊക്കേഷനും ഭാഷാശൈലിയും വന്നുചേര്‍ന്നതാണ്.
ദിലീഷ് പോത്തന് ഏറെ ഇഷ്ടപ്പെട്ട സിനിമയാണ് ഗിരീഷിന്റെ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന് പറഞ്ഞിട്ടുണ്ട്. ആ അഭിപ്രായത്തെ എങ്ങനെ കാണുന്നു ?
ദിലീഷേട്ടന് വളരെ സത്യസന്ധമായി പറഞ്ഞതാകാനാണ് സാധ്യത. 2010നുശേഷം ന്യൂജനറേഷന് എന്നും മാറ്റത്തിന്റെ മുഖം എന്നും പറഞ്ഞ് കുറേ സിനിമകള്‍ ഇറങ്ങിയിരുന്നു. വ്യക്തിപരമായി ഞാന്‍ ആ മാറ്റത്തെ പോസിറ്റീവ് ആയി കണ്ടിരുന്നില്ല. അതില്‍ എന്തൊക്കയോ നഷ്ടപ്പെടുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ 2016ല്‍ ഇറങ്ങിയ ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം വളരെ പുതുമനിറഞ്ഞതും അതേപോലെ വളരെ റൂട്ടഡ് ആയ സിനിമയായി എനിക്ക് തോന്നി. കേരളത്തിന്റെ ഗ്രാമീണകള്ച്ചറും രീതികളും ഒക്കെയുള്ള ഒരു സിനിമ 80കള്‍ക്കുശേഷം പിന്നീട് കണ്ടത് മഹേഷിന്റെ പ്രതികാരത്തിലാണ്. എനിക്ക് അത് നന്നായി റിലേറ്റ് ചെയ്യാന്‍ പറ്റി. ഞാനൊക്കെ എങ്ങനെയാണോ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ചത് എന്നുള്ള രീതിയിലുള്ള സിനിമയായിരുന്നു മഹേഷിന്റെ പ്രതികാരം. വളരെ ഒച്ചപ്പാടൊന്നില്ലാതെ വന്ന് വാണീജ്യപരമായും
കലാപരമായും വളരെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു അത്. ദിലീഷേട്ടന് എങ്ങനെയൊക്കെ ചിന്തിക്കുന്നു എന്നുള്ളത് മുഴുവനല്ലെങ്കിലും എനിക്ക്
ഏറെകുറെ മനസിലാകും. തണ്ണീര്‍മത്തനില്‍ കുടുംബവും അച്ഛന്, അമ്മ ബന്ധങ്ങള്‍, സ്കൂള്‍ സൗഹൃദമൊക്കെ വെറുതേ പറഞ്ഞുപോയതല്ല വളരെ ആഴത്തിലാണ് പറഞ്ഞത്. സിനിമ കണ്ട് ദിലീഷേട്ടന് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. സൂപ്പര്‍ശരണ്യയുടെ പാട്ട് ഇറങ്ങിയപ്പോള്‍ ശ്യാംചേട്ടന്‍ (ശ്യാം
കോളജില്‍ പഠിക്കുന സമയത്ത് കൂടെ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കോളജിനു അകത്തോ പുറത്തോ ഒക്കെ റിലേഷന്ഷിപ്പുണ്ടായിട്ടുണ്ട്. അല്ലെങ്കില്‍
വീടിനടുത്തുള്ള ആളായിട്ട്. അല്ലെങ്കില്‍ കസിനായിട്ടൊക്കെ പ്രണയമുണ്ടാകാം. മിക്കവര്‍ക്കും കോളേജിന് പുറത്തുള്ള ആളായിട്ടായിരിക്കും റിലേഷന്‍
ഉണ്ടാകുക. ശരിക്കും അങ്ങനെയാണ്. പക്ഷേ സിനിമകളില്‍ അത് പറയാറില്ല. കോളജിനുള്ളില്‍ അല്ലാതെ അതായിട്ട് ബന്ധമില്ലാത്ത പുറത്തുള്ള അല്ലറചില്ലറ അടിപിടിയുള്ള ഒരു ലോക്കല്‍ ആളായിട്ട് റിലേഷന്‍ ഉണ്ടായാല്‍ എങ്ങനെയായിരിക്കും. അതാണ് ദീപു എന്ന കഥാപാത്രത്തിലൂടെ പറഞ്ഞത്.
തണ്ണീര്‍മത്തനിലും ശരണ്യയിലും ജസ്റ്റിന് വര്‍ഗീസ് കംപോസറായി വന്നത് ?
ജസ്റ്റിന് കറുകുറ്റികാരനാണ്. പിന്നെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നൊരു സിനിമ ചെയ്തിട്ടുണ്ട്. എന്റെ ഷോര്‍ട്ടുഫിലിം വിശുദ്ധആംബ്രോസേ
കണ്ടിട്ട് ജസ്റ്റിന് മെസേജ് അയച്ചിരുന്നു. അന്ന് ബിജിപാലിന്റെ കൂടെ ആയിരുന്നു. എന്റെ സുഹൃത്ത് അനീഷ് കറുകുറ്റിക്കാരനാണ്. അനീഷ് എപ്പോഴും
ജസ്റ്റിന്റെ കാര്യം പറയാറുണ്ട്. പിന്നീടാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള വരുന്നത്. എനിക്ക് അതിലെ പാട്ടുകള്‍ വളരെ ഇഷടായിരുന്നു. അങ്ങനെയാണ് ജസ്റ്റിന് മ്യൂസിക് ചെയ്യുന്നത്. സ്ഥിരം മെലഡിയില്‍നിന്ന് ഒന്ന് മാറ്റി വ്യത്യസ്തമായി പിടിക്കാനും ജസ്റ്റിന് ആഗ്രഹമുണ്ടായിരുന്നു.
ജാതിക്കാത്തോട്ടം എന്ന വാക്ക് സിനിമയിലെ ഒരു വാക്കാണ്. ഞാന്‍ പറഞ്ഞിട്ട് ചെയ്തതല്ല. ജാതിക്കാത്തോട്ടം എന്ന വാക്ക് വച്ച് ലിറിസിസ്റ്റ് സുഹെയില്‍ എഴുതി പിടിപ്പിച്ച പാട്ടാണ്. എനിക്ക് ആദ്യം സംശയം ഉണ്ടായിരുന്നു ജാതിക്കാത്തോട്ടം എന്ന വാക്ക് വച്ച് എഴുതിയാല്‍ നന്നാകുമോ എന്ന്. പക്ഷേ പാട്ടായി കേട്ടപ്പോള്‍ ഇഷ്ടായി. അതുപോലെ സൂപ്പര്‍ശരണ്യയില്‍ അശുഭമംഗളകാരി. ശരിക്കും അങ്ങനെ ഒരു വാക്കില്ല. അത് സുഹെയില്‍ ഉണ്ടാക്കിയതാണ്. എതിര്അര്ഥങ്ങളുള്ള അശുഭം, മംഗളം എന്ന വാക്കുകള്ചേര്ത്താണ് ആ പാട്ട് ഉണ്ടാക്കുന്നത്. രണ്ടു സിനിമകളിലെയും
പാട്ടുകള്‍ പോപ്പുലറായി.
ഉടുമ്പ് എന്ന വാക്ക് തണ്ണീര്‍മത്തനിലും സൂപ്പര്ശരണ്യയിലും പ്രയോഗിച്ചിട്ടുണ്ടല്ലോ ? ഉടുമ്പ് ഗിരീഷിന്റെ ഇഷ്ടജീവിയാണോ ?
വിനീത് വാസുദേവനും വിനീഷ് വിശ്വവും സജിനും വരുണ്ധാരയുമെല്ലാം നിലവില്‍ അഭിനയരംഗത്തുമുണ്ടല്ലോ. ഗിരീഷിന്റെ തന്നെ രണ്ടു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഗിരീഷിന് അഭിനയിക്കാന്‍ ആഗ്രമുണ്ടോ ?
അഭിനയിക്കാന്‍ ആഗ്രമുണ്ട്. പക്ഷേ എന്റെ സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ സാധ്യതയില്ല. വിനീത് വാസുദേവന്ചെയ്ത വശീകരണം എന്ന ഷോര്‍ട്ട് ഫിലിമില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ഞാനാണ് അതിന്റെ സ്ക്രിപ്റ്റ് എഴുതിയത്. പിന്നെ വരുണ്‍ധാര ചെയ്ത ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചിരുന്നു. ഇവരെല്ലാവരും അഭിനയിക്കുന്നതുകൊണ്ട് എനിക്ക് അഭിനയിച്ചാല്‍ കൊള്ളാമെന്നുണ്ട്. വിനീത് വാസുദേവന്‍ ഒരു സിനിമ സംവിധാനംചെയ്യാന്‍ പോകുന്നുണ്ട്. അതില്‍ എനിക്കൊരു വേഷമുണ്ട്.
അടുത്ത സിനിമ ?
മനസില്‍ ആശയങ്ങളുണ്ട്. അത് എഴുതി ശരിയാക്കണം. അതിനുമുമ്പ് ആന്റണി വര്‍ഗീസിനെ നായകനാക്കി വിനീത് വാസുദേവന്‍ സംവിധാനംചെയ്യുന്ന സിനിമ ഷെബീന്ഇക്കയും (ഷെബിന്‍ ബെക്കര്‍) ഞാനുമാണ് നിര്‍മിക്കുന്നത്.
ഒരു നാടന്സ്കൂള് കാമ്പസിലൂടെയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പറയുന്നത് ? സ്കൂള്‍ കാമ്പസ് എന്ന പ്ലാറ്റ്ഫോം തെരഞ്ഞെടുത്തത് ?
സ്കൂള്‍ കാമ്പസ് എടുക്കാന്‍ കാരണം എല്ലാവരും ബന്ധപ്പെട്ടുക്കിടക്കുന്ന ഒന്നാണ് സ്കൂള്‍. പിന്നെ സാധാരണകാര് കൂടുതലും താമസിക്കുന്നത്
ഗ്രാമങ്ങളിലാണ്. ഞാനും ഒരു സാധാരണ സ്കൂളിലാണ് പഠിച്ചത്. അവിടെ കൂലിപ്പണിക്കാരുടെ മക്കളും മിഡില്‍ക്ലാസ്, ലോവര്‍ക്ലാസ് കുടുംബങ്ങളിലെ
കുട്ടികളും ഒക്കെ പഠിക്കാന്‍ വരുന്നു. അതുകൊണ്ട്തന്നെ ഭൂരിഭാഗം മലയാളികള്‍ക്കും അത് തങ്ങളുടെ കഥയായി തന്നെ തോന്നുമെന്ന്
ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് ഡിനോയ് പൗലോസായി ചര്‍ച്ചനടത്തി ഗ്രാമത്തിലെ ഒരു സ്കൂള്‍ മതി എന്ന് തീരുമാനിക്കുന്നത്. തൊട്ടടുത്ത്
പള്ളി, ജൂസ് കട, പിന്നെ ജാതിക്കാത്തോട്ടം, കുറേ റിയലായിട്ടുളള വര്‍ത്തമാനങ്ങളും രസങ്ങളും ഒക്കെ ചേര്‍ത്താണ് തണ്ണീര്‍മത്തന്റെ തിരക്കഥ
ഒരുക്കുന്നത്.
പുഷ്കരന്) എന്നെ വിളിച്ച് സംസാരിച്ചു. ഇവരുമായി സംസാരിക്കുമ്പോള്‍ ഒരേവൈബാണ് കിട്ടുന്നത്. അതൊക്കെ വളരെ സന്തോഷമുണ്ടാക്കിയ കാര്യമാണ്.
തണ്ണീര്‍മത്തനിലൂടെ ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയ്ക്കുതന്നെ ഗിരീഷ് ഒരു ചൂരല്‍കഷായം നല്‍കിയപോലെയും മാധ്യമങ്ങള്‍ വിലയിരുത്തിയിരുന്നു ?
വ്യാജ അധ്യാപകരെ അല്ല ഞാന്‍ അതില്‍ ടാര്‍ജെറ്റ് ചെയ്യാന്‍ ഉദ്ദേശിച്ചത്. ഒരു വിഭാഗം അധ്യാപകരെ തന്നെയാണ്. എല്ലാ തരത്തിലുള്ള അധ്യാപനം ആയാലും മതപഠനമായാലും പിഎച്ച്ഡി പോലെയുള്ള ഉയര്ന്നപഠനമേഖലയിലും, അവര്‍ക്ക് കിട്ടുന്ന ഭക്തിയും അധികാരം വച്ച് ചിലര്‍ ചൂഷണം നടത്തുന്നുണ്ട്. അതൊക്കെ ചെറിയ രീതിയില്‍ എനിക്കും കൂട്ടുകാര്‍ക്കൊക്കെ അനുഭവപ്പെട്ടിട്ടുണ്ട്. അധ്യാപനം മറ്റേതു പ്രൊഫഷനെ പോലെ ഒരു പ്രൊഫഷനാണ്. പക്ഷേ നമ്മുടെ നാട്ടില്‍ അങ്ങനെയല്ല. ദൈവീകമായ എന്തോ പരിവേഷമുണ്ട്. മറ്റു നാടുകളില്‍ അങ്ങനെയല്ല, ഡ്രൈവര്‍, ഹോട്ടല്‍ ജീവനക്കാരന്, എക്സിക്യുട്ടീവ്, അതുപോലെയാണ് ടീച്ചര്‍. കുട്ടികളുടെമേലില് അധ്യാപകര്‍ക്ക് അത്രയ്ക്കും അധികാരമില്ല. കുട്ടികള്‍ വേറെ വ്യക്തികളാണല്ലോ. പിന്നെ വ്യാജനായിട്ട് വരുന്നത് നിവൃത്തികേടുകൊണ്ടായിരിക്കാം. അല്ലാതെ സര്‍ട്ടിഫിക്കറ്റില്ലാതെ വ്യാജഅധ്യാപകനായി പഠിപ്പിക്കുന്നതിനേക്കാള്‍ ക്രെയിം ആണ് യഥാര്‍ഥ അധ്യാപകനായി ആ അധികാരംവച്ച് ചൂഷണംചെയ്യുന്നത്. അതിനെ മോക്ക് ചെയ്യാന്വേണ്ടിചെയ്തതാണ്.
ഇപ്പോഴും ഹിറ്റായി തിയറ്ററുകളില്‍ കളിക്കുന്ന സൂപ്പര്‍ശരണ്യയുടെ ആശയം വരുന്നത് എങ്ങനെയാണ് ?
ശരണ്യ എന്ന പെണ്‍കുട്ടി പാലക്കാടുള്ള ഒരു ഗ്രാമത്തില്‍നിന്ന് വരുന്നു. ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നതുകൊണ്ട് അത്രയ്ക്കും പരിഷ്കാരിയല്ല എന്നു
തോന്നലുണ്ട്. തൃശൂരിലെ ഒരു കോളജിലെ കൂട്ടുകാരികളില്‍ ഏറ്റവും സാഹസികതയൊക്കെ മനസുകൊണ്ട് ആഗ്രഹിക്കുന്ന പെണ്‍കുട്ടിയാണ് ശരണ്യ. അതേസമയം സോണ എന്ന കൂട്ടുകാരി വളരെ ഊര്‍ജസ്വലയാണ്. പക്ഷേ ശരണ്യയുടെ അത്രയ്ക്കും സാഹസിക മനോഭാവമുള്ള ആളല്ല. പ്രേക്ഷകര്‍ വിചാരിക്കുന്നത് ശരണ്യ പുറത്തുള്ള പ്രേമബന്ധത്തില്ചെന്ന് പെടില്ല. പെടരുത് എന്നൊക്കെ ആഗ്രഹിക്കുന്നു. പക്ഷേ ആരും വിചാരിക്കാത്ത, കോളജിനുപുറത്തുളള ഒരു പ്രേമബന്ധത്തില്‍ ചേര്‍ന്നാല്‍ എങ്ങനെയുണ്ടാകും, അതിന്റെ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്. അതിന്റെ അവസാനം എന്താണ്. അങ്ങനെയൊക്കെയുള്ള ചിന്തയില്‍നിന്നാണ് ഈ കഥ ഉണ്ടാകുന്നത്. അങ്ങനെയാണ് സൂപ്പര്‍ശരണ്യ ഉണ്ടാകുന്നത്.
ചോദിച്ചപ്പോഴാണ് ഞാന്‍ തന്നെ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. അത് മനപൂര്‍വം എഴുതിയതല്ല. ഉടുമ്പ് എന്ന വാക്ക് തണ്ണീര്‍മത്തനിലും സൂപ്പര്ശരണ്യയിലും
ഉപയോഗിച്ചിട്ടുണ്ട്. അത് യാദൃശ്ചികമായി വന്നതാണ്.
ഇഷ്ടപ്പെട്ടസിനിമകള് ? സ്വാധീനിച്ച സംവിധായകര്‍ ?
ഇഷ്ടപ്പെട്ടസിനിമകള് കുറേയുണ്ട്. അത് ഒന്നിലോ രണ്ടിലോ ഒതുങ്ങുന്നതല്ല. വടക്കുനോക്കിയന്ത്രം വളരെ ഇഷ്ടപ്പെട്ടസിനിമയാണ്. ദിലീഷേട്ടന്റെ സിനിമകള്‍ വളരെ ഇഷ്ടമാണ്. കഴിഞ്ഞവര്‍ഷം ഇറങ്ങിയതില്‍ ജോജി വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. തൊണ്ടിമുതല്‍, മായാനദി, കുമ്പളങ്ങി നൈറ്റ്സ് അങ്ങനെ കുറേയുണ്ട് ഇഷടപ്പെട്ടസിനിമകള്. പ്രിയദര്‍ശന്റെയും ശ്രീനിവാസന്റെയും പഴയകാലസിനിമകള്, പിന്നെ അധികം പോപ്പുലര്‍ അല്ലാത്ത മൈഡിയര്‍ മുത്തച്ഛന്, ഒരു കൊച്ചുഭൂമികുലുക്കം, അയലത്തെ അദ്ദേഹം, ശിപായിലഹള ഇത്തരം സിനിമകള്‍ ഞാന്‍ നന്നായി ആസ്വദിച്ചിട്ടുണ്ട്.
പഠനകാലത്ത് സിനിമാമോഹം ഉണ്ടായിരുന്നോ ?
വീടിന്റെ അടുത്തുള്ള കുറ്റിക്കാടുള്ള സ്കൂളിലാണ് ഹൈസ്കൂളും പ്ലസ്ടുമൊക്കെ പഠിച്ചത്. ലോവര്പ്രൈമറി അമ്മയുടെ വീടായ മാളയിലെ
സ്കൂളിലായിരുന്നു. പഠിക്കുന്നസമയത്ത് സിനിമ കാണുമായിരുന്നു. സിഐഡി മൂസ, ചന്ദ്രലേഖ പോലുള്ള സിനിമകള്‍ തിയറ്ററില്‍ കണ്ടത് വല്ലാത്ത അനുഭവമായി. ദേവദൂതന് എന്ന സിനിമ പുതിയ ഒരു അനുഭവം നല്കി. ദേവദൂതന് കണ്ടപ്പോഴാണ് സംവിധായകനെ ശ്രദ്ധിക്കുന്നത്. അപ്പോഴാണ് മുമ്പ് കണ്ട കിരീടം, ഭരതവുമെല്ലാം സിബിമലയിന്റെ സിനിമയാണെന്ന് മനസിലാക്കുന്നത്. എന്നാലും സിനിമ ഒരു പ്രൊഫഷനായി എടുക്കാന്‍ ചിന്തിച്ചില്ല. കമ്പ്യൂട്ടര്‍ സയന്‍സ് ആയിരുന്നു എനിക്ക് താത്പര്യം. അതുകൊണ്ട് സോഫ്റ്റ് വെയര്‍ ഫീല്‍ഡിലേക്ക് പോകാമെന്നായിരുന്നു പ്ലസ്ടുകാലത്ത് എന്റെ ചിന്ത. പക്ഷേ പഠിച്ചത് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ആയിരുന്നു. ആ സമയത്താണ് സിനിമയിലേക്ക് നോക്കിയാലോ എന്ന് ആലോചിച്ചത്. തൃശൂര്‍ ചേതനയില്‍ പോയി പഠിക്കാമെന്ന് ആലോചിച്ചു. പൂനെ ഫിലിം ഇന്‍സിറ്റിറ്റിയൂട്ട് എന്ന് കേട്ടിട്ടുണ്ടെങ്കിലും കൂടുതലൊന്നും അറിയില്ല. അങ്ങനെ സിനിമാതാത്പര്യമുള്ള സിനിമാബന്ധമുള്ള ആളുകളോ സുഹൃത്തുക്കളോ എനിക്ക് ഇല്ലായിരുന്നു. ഞാന്‍ കുറച്ച് ഷൈ ആയ ആളായതുകൊണ്ട്. കൂട്ടുകാര്‍ പറഞ്ഞു: ഇത് നിനക്ക് പറ്റിയ പണിയല്ല, ഇത് നല്ല സ്മാര്‍ട്ടായ ആളുകള്‍ക്ക് പറ്റിയ പണിയാണ്. അങ്ങനെ ഞാന്‍ സിനിമാമോഹം
ഉപേക്ഷിച്ചു. എന്തെങ്കിലും വേറെ ജോലി നോക്കാമെന്ന് ചിന്തിച്ചു.
വീണ്ടും സിനിമാമോഹം തളിര്‍ക്കുന്നത് എങ്ങനെയാണ് ?
സിനിമാപാരഡൈസോ എന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍ ചേര്‍ന്നു. അതില്‍ എന്നെപ്പോലെ സിനിമാമോഹമുള്ളവര് ഉണ്ടെന്ന് മനസിലായി. അങ്ങനെയാണ് സജിനായും വിനീത് വാസുദേവനായും ബിലഹരി ആയിട്ടൊക്കെ കൂട്ടാകുന്നത്. അന്ന് എല്ലാവരും ചേര്‍ന്ന് സിനിമ ഉണ്ടാക്കാനുള്ള പ്ലാനായിരുന്നില്ല. പക്ഷേ അവര്‍ക്ക് എല്ലാവര്ക്കും സിനിമ ഇഷ്ടമായിരുന്നു. അങ്ങനെയാണ് വീണ്ടും പതുക്കെ പതുക്കെ സിനിമ ചെയ്യാനുളള ചിന്ത ഉണ്ടാകുന്നത്. 2015ന് ശേഷമാണ് സിനിമ ഗൗരവമായി എടുത്തത്. പെരിങ്ങല്‍കുത്ത് പവര്‍ഹൗസില്‍ സബ് എന്‍ജിനീയറുടെ പോസ്റ്റില്‍ താത്കാലിക ജീവനക്കാരനായി ഞാന്‍ ജോലിചെയ്യുന്നുണ്ടായിരുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ പ്രൊജക്റ്റ് ഓണായതിനുശേഷമാണ് ഞാന്‍ ആ ജോലി ഉപേക്ഷിച്ചത്.