പ്രണയം ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും തോന്നാം. പ്രണയത്തിന് പ്രായം ഒരു തടസ്സമേയല്ല എന്ന് തെളിയിക്കുന്ന നിരവധി പേരുടെ പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള് കണ്ടിട്ടുണ്ട്. എഴുപത്തിമൂന്നാം വയസ്സിലെ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറയുന്ന ഒരു മുത്തശ്ശിയാണ് ശ്രദ്ധേയ ആകുന്നത്. കരോള്‍ എച്ച് മാക് എന്നാണ് മുത്തശ്ശിയുടെ പേര്.
'' ജീവിതം വളരെ വിചിത്രമാണ്. വിവാഹം കഴിഞ്ഞ് ഏതാണ്ട് നാല്പതുവര്ഷങ്ങള്ക്കിപ്പുറം എഴുപതാം വയസ്സില്‍ വീണ്ടും സിംഗിള്‍ ആവുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എഴുപത്തിമൂന്നാം വയസ്സില്‍ ഈ മഹാമാരിക്ക് നടുവില്‍ നില്ക്കുന്ന കാലത്ത് യഥാര്‍ഥ പ്രണയത്തെ കണ്ടെത്താനാവുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.'' - വിരലില്‍ മോതിരം ധരിച്ച ചിത്രം പങ്കുവെച്ചു കൊണ്ട് നഴ്സും അറ്റോണിയും സാമൂഹിക പ്രവര്‍ത്തകയുമൊക്കെയായ കരോള്‍ കുറിച്ചു.

കരോളിന്റെ ട്വീറ്റ് വൈറലായതോടെ നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്. തന്റെ മുന്‍ഭര്‍ത്താവിനെക്കുറിച്ചും കരോള്‍ ആ ട്വീറ്റില്‍ കുറിച്ചിരുന്നു. അദ്ദേഹം മറ്റൊരു സ്ത്രീയെ തേടിപ്പോയതിനാല്‍ താന്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു എന്നും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും കരോള്‍ കുറിച്ചു. നിലവിലെ പ്രണയം എങ്ങനെയാവും അവസാനിക്കുക എന്നറിയില്ലെന്നും കരോള്‍ പറഞ്ഞു. തന്റെ പ്രണയത്തിന് ആശംസകള്‍ നല്കിയ എല്ലാവര്ക്കും കരോള്‍ നന്ദി അറിയിക്കുകയും ചെയ്തു.

Comments