
ബോളിവുഡ് നടി മൗനി മൗനി റോയിയും മലയാളിയായ സൂരജ് നമ്പ്യാരും തമ്മിലുള്ള വിവാഹം വളരെ ആഘോഷപൂര്‍വ്വമാണ് നടന്നത്. വിവാഹശേഷം ഇരുവരും നടത്തിയ കശ്മീര്‍ യാത്രയുടെ വിശേഷങ്ങളും മൗനി ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പ്രണയദിനത്തില്‍ ഭര്‍ത്താവ് നല്‍കിയ സമ്മാനത്തെ കുറിച്ച് ആരാധകരുമായി പങ്കുവെയ്ക്കുകയാണ് മൗനി. വിവാഹശേഷമുള്ള ആദ്യ വാലന്റൈന്‍സ് ഡേയ്ക്ക് സ്‌പെഷ്യല്‍ സമ്മാനമാണ് ഭര്‍ത്താവ് സൂരജ് നമ്പ്യാര്‍ മൗനിക്ക് നല്‍കിയത്.
പ്രണയദിനത്തില്‍ സൂരജ് നാല് വജ്ര മോതിരങ്ങളാണ് മൗനിക്ക് സമ്മാനിച്ചിരിക്കുന്നത്. മോതിരം അണിഞ്ഞുള്ള മനോഹരമായ വീഡിയോയും മൗനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തെത്തിയത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ 'നാഗിന്‍' സീരീസിലൂടെയാണ് മൗനി പ്രശസ്തി നേടിയത്. ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആലിയ ഭട്ടും റണ്‍ബീര്‍ കപൂറും പ്രധാന വേഷത്തില്‍ എത്തുന്ന പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ബ്രഹ്മാസ്ത്രയില്‍ മൗനിയും താരമാണ്. ചിത്രം ഈ വര്‍ഷം പുറത്തിറങ്ങും.






