
നവാഗതനായ അഖില്‍ അനില്‍കുമാർ സംവിധാനം ചെയ്ത്, ഐശ്വര്യ ലക്ഷ്മി നായികയായ ‘അർച്ചന 31 നോട്ടൗട്ട്’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നാട്ടിൻ പുറത്തുകാരിയായ അർച്ചനയായാണ് താരം ചിത്രത്തിലെത്തുന്നത്.
ഇപ്പോഴിതാ, താൻ അർച്ചനയായി മാറിയതിന്റെ മേക്കിങ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ. മേക്കപ്പ് ആർട്ടിസ്റ്റുകളായ റോണക്സ് സേവ്യറും സീമ ഹരിദാസും വീഡിയോയിലുണ്ട്.
ഇന്ദ്രൻസ്, രമേഷ് പിഷാരടി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.






