
പ്രണയദിനത്തില്‍ പേളി മാണിയ്ക്ക് വമ്പന്‍ സര്‍പ്രൈസുമായി ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദ്. സൂപ്പര്‍ ബൈക്കുകളോടുള്ള ഇഷ്ടത്തിന് പേരുകേട്ട വ്യക്തിയായ പേളിയ്ക്ക് കിടിലന്‍ ബൈക്കാണ് ശ്രീനിഷ് സമ്മാനിച്ചത്. ബിഎംഡബ്ല്യു G 310 R എന്ന മോഡലാണ് ശ്രീനിഷ് പേളിയ്ക്ക് സമ്മാനിച്ചത്. സര്‍പ്രൈസ് സമ്മാനത്തെക്കുറിച്ചുള്ള തന്റെ എക്സൈറ്റ്മെന്റ് പങ്കുവെച്ചുകൊണ്ട് പേളി ഒരു സ്പെഷ്യല്‍ വീഡിയോയും ഓണ്‍ലൈനില്‍ പങ്കുവെച്ചിട്ടുണ്ട്.
പേളിയെയും മകള്‍ നിളയെയും ശ്രീനിഷ് ഒരു ആഢംബര ഹോട്ടലിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയില്‍ ഉള്ളത്. പേളിയെ ഒരു ഫാന്‍സി ഡിന്നറിന് കൊണ്ടുപോകുകയാണെന്നാണ് വിശ്വസിപ്പിച്ചത്. ശ്രീനിഷിന്റെ സര്‍പ്രൈസ് കണ്ട് അമ്പരക്കുന്ന പേളിയെ വീഡിയോയില്‍ കാണാം. അതിന് ശേഷം പേളി ശ്രീനിഷിന് നന്ദി പറയുന്നതും കാണാം. ഈ വാലന്റൈന്‍സ് ഡേ തീര്‍ച്ചയായും ഏറ്റവും സവിശേഷമായ ഒന്നായിരുന്നു എന്നും, തന്റെ ഭര്‍ത്താവും നിളയുടെ അച്ഛനുമായ ശ്രീനിഷിന് താന്‍ ആരാണ് എന്ന കാര്യം തന്നെ ഓര്‍മ്മിപ്പിച്ചു എന്നും, താന്‍ എന്താണോ അതിനുവേണ്ടിയാണ് അദ്ദേഹം തന്നെ സ്നേഹിക്കുന്നത് എന്നും ഇതിലൂടെ വ്യക്തമാക്കി എന്ന് പേളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
നിലവില്‍ 2.60 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് മോട്ടോര്‍സൈക്കിള്‍ എത്തുന്നത്. സെഗ്മെന്റിലെ വളരെ സ്റ്റൈലിഷ് മോട്ടോര്‍സൈക്കിളാണ് ബിഎംഡബ്ല്യു G 310 R. സ്ട്രീറ്റ്ഫൈറ്റര്‍ ഓഫറിംഗില്‍ പ്രീമിയം ഡിസൈന്‍ എലമെന്റുകളും സ്പോര്‍ട്ടി ക്യാരക്ടറും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 313 സിസി സിംഗിള്‍ സിലിണ്ടര്‍ വാട്ടര്‍-കൂള്‍ഡ് എഞ്ചിനാണ് ബിഎംഡബ്ല്യു G 310 R -ന്റെ ഹൃദയം.
ബിഎസ് VI കംപ്ലയിന്റിനൊപ്പം ആറ് സ്പീഡ് ഗിയര്‍ബോക്സുമായി കണക്ട് ചെയ്യുന്ന യൂണിറ്റ് 9750 rpm -ല്‍ 34 bhp കരുത്തും 7000 rpm -ല്‍ 28 Nm torque ഉം സൃഷ്ടിക്കുന്നു. ബിഎംഡബ്ല്യു G 310 R -ന് ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അഡ്ജസ്റ്റബിള് ബ്രേക്ക്, ക്ലച്ച് ലിവര്‍, ഡ്യുവല്‍ ചാനല്‍ ABS, റൈഡ് ബൈ വയര്‍ സാങ്കേതികവിദ്യ, കൂടാതെ മറ്റ് നിരവധി ഫീച്ചറുകളും ലഭിക്കുന്നു.






