പുതിയ ബലേനോയുടെ ചിത്രങ്ങള്‍ പുറത്ത് വന്നു. ചെറിയ കോസ്മറ്റിക് അപ്ഡേഷനില്‍ മാത്രം ഒതുക്കാതെ അടിമുടി മാറ്റങ്ങളുമായാണ് ബലേനൊ എത്തുന്നത്. പൂര്‍ണമായും റീഡിസൈന്‍ ചെയ്ത ഇന്റീരിയറാണ് ബലേനോയുടെ ഏറ്റവും വലിയ പ്രത്യകത. രാജ്യാന്തര വിപണിയിലെ പുതിയ എസ്ക്രോസിന് സമാനമായി 9 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമായിരിക്കും ബലേനോയിലും.
ആദ്യ തലമുറയുടെ ഉരുണ്ട മുന്‍ ഡിസൈനില്‍ നിന്നു വ്യത്യസ്തമായി ഫ്ലാറ്റ് നോസ് ഗ്രില്‍ ഡിസൈനാണ് പുതിയ മോഡലിന്. കൂടാതെ വലുപ്പം കൂടിയ ഗ്രില്ലും നല്കിയിരിക്കുന്നു. റീ ഡിസൈന്‍ ചെയ്ത ഹെഡ്ലാംപും ഡിആര്‍എല്ലുകളുമാണ്. അല്പം കൂടി ഉയര്‍ന്ന ബോണറ്റ്. കൂടുതല്‍ ആഗുലറായ റീഡിസൈന്‍ ചെയ്ത ടെയില്‍ ലാംപ്, പുതിയ ബംബര്‍ എന്നിയുണ്ട് പിന്‍ഭാഗത്ത്.
നിലവിലെ 1.2 ലീറ്റര്‍ പെട്രോള്‍ എന്ജിന് തന്നെയാകും പുതിയ വാഹനത്തിനും. 83 ബിഎച്ച്പി കരുത്തുള്ള സാധാരണ പതിപ്പും 90 ബിഎച്ച്പി കരുത്തുള്ള സ്മാര്‍ട്ട് ഹൈബ്രിഡ് പതിപ്പുമുണ്ടാകും. അഞ്ചു സ്പീഡ് മാനുവല്‍ സിവിടി ഗിയര്‍ബോക്സുകള്‍. 60 ഡിഗ്രി ക്യാമറ, ഹൈഡ്സ് അപ് ഡിസ്പ്ലെ, വയര്‍ലെസ് ആപ്പിള്‍ കാര്‍ പ്ലെ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ ഫീച്ചറുകളും പ്രതീക്ഷിയ്ക്കാം.
കൂടാതെ സുസുക്കി സ്വിഫ്റ്റില്‍ ഉപയോഗിക്കുന്ന എഎംടി ഗിയര്‍ബോക്സും ബലേനോയിലെത്തും. എഎംടി, മാനുവല്‍ വകഭേദങ്ങളിലായി പത്തു മോഡലുകള്‍ പുതിയ ബലേനോയിലുണ്ടാകും. ബലേനോയുടെ ഉയര്‍ന്ന വകഭേദത്തില്‍ ആറ് എയര്‍ബാഗുകളുണ്ടാകും. കൂടാതെ ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാമും പ്രതീക്ഷിക്കാം. സെഗ്മെന്റിലെ ഏറ്റവും മികച്ച ഫീച്ചറുകളുമായി പുതിയ ബലേനോ എത്തും. ഈ മാസം 20-നാണ് വാഹനം വിപണിയിലെത്തുന്നത്.






