
ജര്‍മ്മന്‍ ബ്രാന്‍ഡായ ഫോക്സ്വാഗണില് നിന്നും ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏറ്റവും വലിയ അവതരണങ്ങളില്‍ ഒന്നാണ് വിര്‍ചസ് സെഡാന്. വാഹനം നേരത്തെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ കാരണം കാലതാമസമുണ്ടാകുകയായിരുന്നുവെന്ന് കമ്പനി വെളിപ്പെടുത്തി. എന്നാല്‍ വാഹനത്തിന്റെ അരങ്ങേറ്റം ഇനി അധികം നീട്ടികൊണ്ട് പോകില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍.
കാറിന്റെ മുഖം മിനുക്കിയ മോഡല്‍, 2022 മാര്‍ച്ച് 8-ന് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും, 2022 മെയ് രണ്ടാം പകുതിയില്‍ ഇത് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും കമ്പനി വെളിപ്പെടുത്തി. ഒരു പുതിയ ഗ്ലോബല്‍ സെഡാന്റെ ആമുഖത്തോടെ തങ്ങള്‍ തങ്ങളുടെ പോര്‍ട്ട്ഫോളിയോ അവതരിപ്പിക്കുകയും റൗണ്ട് അപ്പ് ചെയ്യുകയും ചെയ്യും, അത് മാര്‍ച്ച് ആദ്യം അരങ്ങേറ്റവും, തുടര്‍ന്ന് മൂന്നാം ആഴ്ച മോഡലിന്റെ ഇന്ത്യന്‍ അവതരണവും നടത്തുമെന്ന് അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ഫോക്സ്വാഗണ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത വെളിപ്പെടുത്തി.
വിര്‍ചസ് സെഡാന് 2018 മുതല്‍ പല തെക്കേ അമേരിക്കന്‍ വിപണികളിലും വില്പ്പനയ്ക്കെത്തിയിട്ടുണ്ടെങ്കിലും, ഇത് ഇപ്പോള്‍ ഒരു ഫെയ്സ്ലിഫ്റ്റ് നവീകരണത്തിന് ഒരുങ്ങുകയാണ്. ഈ നവീകരിച്ച പതിപ്പാകും ആഗോളതലത്തിലും ഇന്ത്യയിലും അരങ്ങേറ്റം കുറിക്കുക. ഇത് ആദ്യം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും വില്‍പ്പനയ്ക്കെത്തും, അതിനുശേഷം തെക്കേ അമേരിക്കയിലും മറ്റ് വിപണികളിലും ലോഞ്ച് ചെയ്യുമെന്നും ആശിഷ് ഗുപ്ത വെളിപ്പെടുത്തി.






