
തെലുങ്ക് സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റമെങ്കിലും മലയാളികള്‍ക്കും ഏറെ സുപരിചിതയായ അഭിനേത്രിയാണ് മേഘ്നരാജ്. വിനയന്റെ സെന്‍സേഷണല്‍ ചിത്രമായ ‘യക്ഷിയും ഞാനു’മാണ് താരത്തിന്റെ ആദ്യ മലയാള ചിത്രം. മേഘ്നയ്ക്ക് കരിയര്‍ ബ്രേക്ക് കൊടുത്ത ചിത്രം വി.കെ.പിയുടെ ‘ബ്യൂട്ടിഫുള്‍’ ആയിരുന്നു. തുടര്‍ന്ന് നിരവധി മലയാള ചിത്രങ്ങളില്‍ താരം തന്റെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ടിരുന്നു.
പിന്നീടാണ് മേഘ്ന നടനും നിര്‍മ്മാതാവുമായിരുന്നു ചിരഞ്ജീവി സര്ജ്ജയെ വിവാഹം ചെയ്തത്. എന്നാല്‍ മേഘ്ന ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവിയുടെ അപ്രതീക്ഷിത വേര്‍പാട്. അതിനെയൊക്കെ മേഘ്ന മറികടന്നത് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെയും പിന്‍ബലം കൊണ്ടാണ്. അതുകൊണ്ടു തന്നെ മേഘ്നയ്ക്ക് മകന് ജനിച്ചതും പിന്നീട് പതിയെ ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതുമെല്ലാം പ്രേക്ഷകര്‍ കാത്തിരുന്ന വാര്‍ത്തകളാണ്.
മകന് റയാന് ജനിച്ച കാലയളവിലെല്ലാം മേഘ്ന സിനിമയില്‍നിന്നും അകന്നു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി മേഘ്ന എത്തിയിരിക്കുകയാണ്. ശബ്ദ എന്നാണ് ചിത്രത്തിന്റെ പേര്.
‘‘ എന്റെ അടുത്ത ചിത്രമായ ശബ്ദ പ്രഖ്യാപിക്കുന്നു... ഇതേ ടീമിനൊപ്പമുള്ള എന്റെ മുൻ ചിത്രമായ ഇരുവുഡെല്ലാവബിട്ടു എനിക്ക് സംസ്ഥാന അവാർഡും ഒരു ഫിലിം ക്രൂവും നേടിത്തന്നു, അതിൽ ഞാൻ അഭിമാനിക്കുന്നു! കാന്തകണ്ണള്ളിക്കൊപ്പം രണ്ടാം തവണയും പ്രവർത്തിക്കുന്നത് തീർച്ചയായും ഒരു അനുഗ്രഹമാണ്!! ബാക്കിയുള്ള അപ്ഡേറ്റുകൾ പിറകെ തരാം! നിങ്ങളുടെ പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി’’ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് മേഘ്ന ഇങ്ങനെയാണ് കുറിച്ചത്.
മികച്ച നടിക്കുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ പുരസ്ക്കാരം മേഘ്നയ്ക്ക് നേടിക്കൊടുത്ത ഇരുവുഡെല്ലവ ബിട്ടു എന്ന ചിത്രത്തിന്റെ സംവിധായകന് കന്തരാജ് കണല്ലി ഒരുക്കുന്ന ചിത്രമാണ് ശബ്ദ. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും മേഘ്ന സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്.






