മായയ്ക്ക് ശേഷം മറ്റൊരു ഹൊറര്‍ ത്രില്ലറുമായി നയന്‍സ് എത്തുന്നു. ഡീകെ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ നയന്‍സ് നായികയാകുന്നു എന്നാണ് കേള്‍ക്കുന്നത്.
ഉന്നൈപ്പോല് ഒരുവന്, ബില്ല 2 എന്നിവ ഒരുക്കിയ തെലുങ്ക് സംവിധായകന് ചക്രി കൊലേട്ടിയുടെ ത്രില്ലര്‍ ചിത്രമായ കൊലയുതിര്‍ കാലത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് തൊട്ടു പുറകെയാണ് മറ്റൊരു ഹൊറര്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
നിരവധി ആകാംഷ നിറഞ്ഞ രംഗങ്ങളുമായി എത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് സംവിധായകന് ഡീക്കേയാണ്. അദ്ദേഹത്തിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് ചിത്രത്തിന്റെ സംവിധായകന് എന്നും കേള്‍ക്കുന്നു.






