
ബേസില്‍ ജോസഫിന്റെ മിന്നല്‍ മുരളിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹിറോ കഥാപാത്രം ടൊവിനോയുടെ കൈകളില്‍ ഭദ്രമായിരുന്നു.
മിന്നല്‍ മുരളിയായി അഭിനയിച്ച് ടൊവിനോയ്ക്ക് ശരിക്കും 'പവര്‍' കിട്ടിയോ എന്ന സംശയത്തിലാണ് ആരാധികരിപ്പോള്. സംശയത്തിന് കാരണമായതാകട്ടെ ലൊക്കേഷനിലെ ഇടവേളയിലെടുത്ത ഒരു വീഡിയോയും. ചുറ്റുമുളളവരുടെ കൈയടി നേടിയ ഈ വീഡിയോ വൈറലാണ്.






