ലോകമെമ്പാടുമുള്ള റോഡുകളിലെ ഏറ്റവും വിചിത്രമായ ചില സംഭവങ്ങൾ അടുത്തകലാത്തായി സിസിടിവികളിലും വാഹനങ്ങളുടെ ഡാഷ് ക്യാമറകളിലും പതിയാറുണ്ട്. ഇപ്പോഴിതാ ഒരു ഇന്ത്യന്‍ റോഡില്‍ നിന്നുള്ള അത്തരമൊരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയിലും യൂ ട്യൂബിലുമൊക്കെ വൈറലാകുന്നത്. ഇരു കൈകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്നതാണ് ഈ വീഡിയോ എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു ഇന്ത്യന്‍ റോഡില്‍ നിന്നുള്ള ദൃശ്യമാണ് സോഷ്യല്‍ മീഡിയയിലും യൂ ട്യൂബിലുമൊക്കെ വൈറലാകുന്നത്. ഇരു കൈകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്നതാണ് ഈ വീഡിയോ എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വഡോദര പോലീസ് ആണ് സിസിടിവി ദൃശ്യങ്ങള്‍ കണ്ട് ഒരാളെ പിടികൂടുകയും അയാൾക്ക് ഇ-ചലാൻ അയയ്ക്കുകയും ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെൽമെറ്റ് ധരിക്കാതെ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുന്ന ആളാണ് വീഡിയോയില്‍ ഉള്ളത്. രണ്ട് കൈകളിലും ഇയാൾ രണ്ട് ഫോണുകൾ പിടിച്ചിരിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. റൈഡർ മോട്ടോർ സൈക്കിൾ ഹാൻഡിൽ ഉപേക്ഷിച്ച് രണ്ട് മൊബൈൽ ഫോണുകളും ഇരുകൈകളിലും പിടിച്ച് വാഹനം ഓടിക്കുകയായിരുന്നു.
ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് വഡോദര പോലീസ് ഇയാള്‍ക്ക് ഇ-ചലാൻ നൽകിയിട്ടുണ്ട്. എന്നാൽ ഇവിടെ ഒന്നിലധികം ലംഘനങ്ങളുള്ളതിനാല് പോലീസുകാർക്ക് ആ വ്യക്തിക്ക് ഒന്നിലധികം ചലാൻ നൽകാനും സാധ്യതയുണ്ട്.






