
എന്നും യുവത്വം തുളുമ്പുന്ന നടന്മാരില് ഒരാളാണ് കുഞ്ചാക്കോ ബോബന്. ചോക്ലേറ്റ് ഹീറോ ഇമേജില്‍ വളരെ പക്വതയാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകമനസ്സില്‍ ചാക്കോച്ചന് തന്റേതായൊരു ഇടം നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഒട്ടുമിക്ക വിശേഷങ്ങളും സിനിമാവാര്‍ത്തകളും ചിത്രങ്ങളുമൊക്കെ ആരാധകര്‍ക്ക് വേണ്ടി അതിലൂടെ പങ്കുവയ്ക്കാറുണ്ട്. കുടുംബവിശേഷങ്ങള്‍ പങ്കുവയ്ക്കാനും താരം മറക്കാറില്ല. ഇപ്പോഴിതാ വളരെ രസകരമായ രണ്ടു ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ദുബായ് സഫാരിക്കിടെ ഭാര്യ പ്രിയയ്ക്കൊപ്പം പകര്‍ത്തിയ ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. മുതലയുടെ വായിലേക്ക് പ്രിയ മുഖം കടത്തിവയ്ക്കാനൊരുങ്ങുന്നതും ചാക്കോച്ചന് രക്ഷിക്കുന്നതുമായ രസകരമായ ചിത്രങ്ങളാണത്. അതിന് മികച്ച അടിക്കുറിപ്പും താരം കൊടുത്തിട്ടുണ്ട്. ‘‘ ചിത്രം 1. ക്രോക്കിൽ നിന്ന് ഭാര്യയെ രക്ഷിക്കുന്നു ചിത്രം 2. പിന്നെ ആ സമയത്ത് ശരിക്കും എന്റെ മനസ്സിൽ ഉള്ളത്... ’’ എന്ന ക്യാപ്ഷനും നല്‍കിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സിനിമാമേഖലയിലുള്ള പലരും ചാക്കോച്ചന്റെ ഈ ചിത്രങ്ങള്‍ക്ക് രസകരമായ കമന്റുകള്‍ നല്‍കിയിട്ടുണ്ട്. രമേഷ് പിഷാരടി ‘‘പ്രിയപെട്ട മുതലാളി’’ എന്ന ക്യാപ്ഷനാണ് നല്‍കിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്റെ പല ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അരവിന്ദ് സ്വാമിയ്ക്കൊപ്പമുള്ള ‘ഒറ്റ്’ സിനിമയിലെ പ്രണയഗാനം റിലീസായത് കഴിഞ്ഞ ദിവസമാണ്. അത് വളരെയേറെ ശ്രദ്ധ നേടിയിട്ടുമുണ്ട്.






