
സ്റ്റൈല്മന്നന് രജനിക്ക് വന്‍ പിറന്നാള്‍ ആശംസ നല്‍കാനുള്ള ഒരുക്കത്തിലാണ് ഇളയദളപതി വിജയും, ഭൈരവയുടെ അണിയറ പ്രവര്‍ത്തകരും. വിജയ് നായകനാകുന്ന ഭൈരവയുടെ ഓഡിയോ ലോഞ്ചിങ് ഡിസംബര്‍ ആദ്യ ആഴ്ചയിലാണെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഓഡിയോ ലോഞ്ചിങ് ഡിസംബര്‍ 12ലേയ്ക്ക് മാറ്റി. ഡിസംബര്‍ 12 സ്റ്റൈല്മന്നന് രജനിയുടെ പിറന്നാള്‍ ആണ്. രജനി ആരാധകരുടെ ഉത്സവം.
വന്‍ ആഘോഷമായി നടത്തുന്ന ഓഡിയോ ലോഞ്ചിങ് രജനിക്കുള്ള സമ്മാനമായിരിക്കുമെന്ന സൂചനകള്‍ പുറത്തു വിട്ടു കഴിഞ്ഞു. ചിത്രത്തിനായി സന്തോഷ് നാരായണ്‍ ഒരുക്കിയിരിക്കുന്ന ഗാനങ്ങളില്‍ ഒരെണ്ണം പാടിയിരിക്കുന്നതും വിജയാണ്. അടുത്ത വര്‍ഷം പൊങ്കലിന് റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഭരതനാണ്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ആറ്റ്ലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന വിജയ് 61 ആണ് താരത്തിന്റെ അടുത്ത ചിത്രം.






