
നടി കെ.പി.എ.സി ലളിതയുടെ വിയോഗത്തില്‍ വേദനയോടെ നവ്യ നായര്‍. ലളിതാന്റി തനിക്ക് സഹപ്രവര്‍ത്തകയല്ല, സ്നേഹിതയും അമ്മയുമായിരുന്നുവെന്ന് നവ്യ നായര്‍ കുറിക്കുന്നു.
നവ്യയുടെ കുറിപ്പ്
എന്റെ ലളിതാന്റി ... എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല.. will miss u terribly aunty .. love u so much .. ഒരുതീലും എന്റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ .., ''നമ്മള് ഒരു നക്ഷത്രമാടി ,ചിത്തിര '' ഇനി അതു പറയാന്‍ ലളിതാന്റി ഇല്ല .
എന്റെ സഹപ്രവര്‍ത്തകയല്ല , സ്നേഹിതയായിരുന്നു ,അമ്മയായിരുന്നു .. ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോ , നിശ്ശബ്ദയായി പോകുന്നു .. മരണം വരെ അഭിനയിക്കണം , വീട്ടിലിരിക്കേണ്ടി വരരുത് , അതായിരുന്നു ആഗ്രഹം .. അതങ്ങനെ തന്നെ നടന്നു .






