മല്ലിയില ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മല്ലിയിലയുടെ രുചിയില്‍ ഇനി ഐസ്ക്രീം നുണയാം. വാനില, സ്ട്രോബെറി, ചോക്ലേറ്റ്, ബട്ടര്‍സ്കോച്ച് എന്നിങ്ങനെയുള്ള രുചികളുടെ പട്ടികയില്‍ ഇനി മല്ലിയില ഫ്ളേവറും ചേര്‍ക്കാം. എന്നാല്‍ ഈ ഐസ്ക്രീം ഇപ്പോള്‍ ചൈനയില്‍ മാത്രമാണ് കിട്ടുന്നത്. ചൈനയിലെ മക്ഡൊണാള്‍ഡ്സ് ബര്‍ഗര്‍ കടയിലാണ് മല്ലിയിലയുടെ രുചിയുള്ള ഐസ്ക്രീം ലഭിയ്ക്കുന്നത്.
മെനുവിലെ പുത്തന്‍ ഐസ്ക്രീമിന് മല്ലി സണ്‍ഡേ ഐസ്ക്രീം (Cilantro Sundae) എന്നാണ് പേര്. ഫാസ്റ്റ്-ഫുഡ് ഭീമന്റെ ഈ ഐസ്ക്രീം ലിമിറ്റഡ് എഡിറ്റിഷനാണ്. അതായത് കുറച്ച് കാലത്തേക്ക് മാത്രമേ ഇത് വാങ്ങാനാവൂ. മല്ലിയില ഐസ്ക്രീം യാഥാര്‍ത്ഥമാണ് എന്നും ഫെബ്രുവരി 21നാണ് ലോഞ്ച് ചെയ്തത് എന്നും news.com.au റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനീസ് വിഭവങ്ങളില്‍ സ്ഥിര സാന്നിദ്ധ്യമാണ് മല്ലിയില. 'മല്ലിയില കൂട്ടരേ, കൈകള്‍ ഉയര്‍ത്തൂ, മധുരവും പുതുമയുള്ളതുമായ മല്ലി സണ്‍ഡേ എത്തി,' - മക്ഡൊണാള്‍ഡ്സ് ചൈന സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ട്വിറ്റര്‍ ഉപയോക്താവായ ഡാനിയല്‍ അഹ്മദ് ആണ് മല്ലിയില ഐസ്ക്രീമിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പച്ച സോസും മുകളില്‍ ചെറുതായി അരിഞ്ഞ മല്ലിയിലയും ചേര്‍ന്ന ഐസ്ക്രീമിന്റെ ചിത്രം പെട്ടന്ന് വൈറലായി. ''മക്ഡൊണാള്‍ഡ്സ് ചൈന ഇന്ന് ഒരു സിലാന്‍ട്രോ സണ്ടേ പ്രത്യേക മെനു ഐറ്റം പുറത്തിറക്കി, വെറൈറ്റിയാണ്...' എന്ന അടിക്കുറിപ്പോടെയാണ് ഡാനിയല്‍ അഹ്മദ് ചിത്രം പോസ്റ്റ് ചെയ്തത്.

Comments