
അമ്മ സുകുമാരിക്ക് സ്നേഹാദരമായി സംഗീതോത്സവവുമായി സംഗീതസംവിധായകന് എം.ജയചന്ദ്രന്. മാര്‍ച്ച് 1,2,3 എന്നീ തീയതികളില്‍ തിരുവനന്തപുരം തൈക്കാട് ഗണേശ ഓഡിറ്റോറിയത്തില്‍ വച്ച് വൈകിട്ട് 6.45നാണ് പരിപാടി. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രഗത്ഭരായ സംഗീതജ്ഞര്‍ വേദിയില്‍ പാടാനെത്തും. അമ്മയുടെ ഓര്‍മയ്ക്കായുള്ള ഒരു കുടുംബസംഗമം കൂടിയാണിതെന്നും എല്ലാ വര്‍ഷവും ഇതേ രീതിയില്‍ സംഗീതോത്സവം നടത്താനാണു തീരുമാനിച്ചിരിക്കുന്നതെന്നും എം.ജയചന്ദ്രന് പറഞ്ഞു.
അമ്മയ്ക്കു വേണ്ടി തിരുവനന്തപുരത്ത് ഒരു സംഗീതോത്സവം നടത്തുകയെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ഈ വര്‍ഷം അത് യാഥാര്‍ഥ്യമാവുകയാണ്. 'സൗകുമാര്യം' എന്ന പേരിലാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ മികച്ച കര്‍ണ്ണാട്ടിക് സംഗീതജ്ഞര്‍ പാടാനെത്തും അമ്മയുടെ ഓര്‍മകള്‍ തിളക്കമാര്‍ന്ന രീതിയില്‍ തന്നെ നിലനില്ക്കാന് വേണ്ടിയാണ് ഇത്തരമൊരു സംഗീതോത്സവം നടത്തുന്നത്.
എന്നിലെ സംഗീതത്തിനു നിതാനം അച്ഛനും അമ്മയും തന്നെയാണ്. അതില്‍ അമ്മയുടെ പങ്ക് എടുത്തു പറയേണ്ടിയിരിക്കുന്നു. കുട്ടിക്കാലം മുതല്‍ എന്റെ സംഗീതത്തെ കെടാവിളക്കുപോലെ സൂക്ഷിച്ചു കൊണ്ടുനടന്നത് അമ്മയായിരുന്നു. മത്സരപരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്നതും എപ്പോഴും കരുതലോടെ കൂടെ നടന്നതുമെല്ലാം അമ്മ തന്നെ. ആ സ്നേഹവും ശബ്ദവും ഓരോ ചലനവും ഇപ്പോഴും ഞാനറിയുന്നു. അതെല്ലാം എന്റെ കണ്മുന്നിലുണ്ട്. ഇപ്പോള്‍ ഞാന്‍ ഒരുക്കുന്ന ഈ സംഗീതോത്സവം എന്റെ അമ്മയ്ക്കുള്ളസ സ്നേഹാദരമാണ്. എന്നിലെ സംഗീതത്തിനു നിതാനം അച്ഛനും അമ്മയും തന്നെയാണ്. അതില്‍ അമ്മയുടെ പങ്ക് എടുത്തു പറയേണ്ടിയിരിക്കുന്നു.






