അടിമുടി മാറ്റങ്ങളുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയുടെ പരിഷ്കരിച്ച പതിപ്പ് വിപണിയിലെത്തി. നാലു വകഭേദങ്ങളിലായി മാനുവല്‍ എജിഎസ് പതിപ്പുകളിലാണ് വാഹനം എത്തിയിരിയ്ക്കുന്നത്. 6.35 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. വാഹനത്തിന്റെ ബുക്കിങ്ങും മാരുതി ആരംഭിച്ചിട്ടുണ്ട്.
എഎംടി, മാനുവല്‍ വകഭേദങ്ങളിലായി 7 മോഡലുകള്‍ പുതിയ ബലേനോയിലുണ്ട്. 20 അധികം സുരക്ഷാ ഫീച്ചറുകള്‍, 6 എയര്‍ബാഗുകള്‍, ഇബിഎസ് ഇബിഡി, തുടങ്ങി, ഇഎസ്പി എന്നിവയുണ്ട്. ഹാര്‍ടെക് പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. അഞ്ച് പുതിയ നിറങ്ങളും പുതിയ ബലേനോയിലൂടെ മാരുതി അവതരിപ്പിച്ചിട്ടുണ്ട്. 1.2 ലീറ്റര്‍ കെ സീരിസ് പെട്രോള്‍ എന്‍ജിനാണ് ബലേനോയ്ക്ക് കരുത്തേകുന്നത്. പുതിയ ഹൈഡ്രോളിക്ക് ക്ലച്ച് സിസ്റ്റം, കാര്യക്ഷമത കൂടി ബ്രേക്ക് എന്നിവയുണ്ട്. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സുകള്‍.
9 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ ടോണ്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, വോയിസ് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ഹെഡ് അപ് ഡിസ്പ്ലേ സ്ക്രീന്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍ പ്ലെ, റിയര്‍ എസി വെന്റ്, ഫാസ്റ്റ് ചാര്‍ജിങ്, ആന്‍ഡ്രോയിഡ് ഓട്ടോ, സുസുക്കി കണക്റ്റ്, ഓട്ടോ എല്‍ഇഡി ഹെഡ്ലാംപ്, കിലെസ് ഗോ, ഓട്ടോ ക്ലൈമറ്റ് കണ്ട്രോള്, ക്രൂസ് കണ്ട്രോള്, പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, പരിഷ്കരിച്ച സ്റ്റീയറിങ് വീല്‍, ക്ലൈമറ്റ് കണ്ട്രോളിനു പുത്തന്‍ സ്വിച്ചുകള്‍ എന്നിവ പുതിയ ബലേനോയിലുണ്ട്.
ആദ്യ തലമുറയുടെ ഉരുണ്ട മുന്‍ ഡിസൈനില്‍ നിന്നു വ്യത്യസ്തമായി ഫ്ലാറ്റ് നോസ് ഗ്രില്‍ ഡിസൈനാണ് പുതിയ മോഡലിന്. കൂടാതെ നിലവിലുള്ള കാറിനെ അപേക്ഷിച്ച് വീതിയേറിയ മുന്‍ ഗ്രില്ലുമുണ്ട്. നവീകരിച്ച ഡേ ടൈം റണ്ണിങ് ലാംപ് സഹിതം പുത്തന്‍ ഹെഡ്ലാംപുകളും കാറിലുണ്ട്. കാഴ്ചയില്‍ കൂടുതല്‍ പക്വതയ്ക്കായി ഫോഗ് ലാംപിന്റെ വലുപ്പവും വര്‍ധിപ്പിച്ചിട്ടുണ്ട്. പാര്‍ശ്വങ്ങളില്‍ വിന്‍ഡോ ലൈനിനു ക്രോമിയം സ്പര്‍ശം നല്‍കിയതിനൊപ്പം 10 സ്പോക്ക് അലോയ് വീലിന്റെ രൂപകല്പനയും പരിഷ്കരിച്ചിട്ടുണ്ട്. പൂര്‍ണമായും റീഡിസൈന്‍ ചെയ്ത ഇന്റീരിയറാണ് ബലേനോയുടെ ഏറ്റവും വലിയ പ്രത്യേകത.






