
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളുടെ വിയോഗം എന്നും ആരാധകര്‍ക്ക് വിങ്ങലാണ്. വളരെ അപ്രതീക്ഷിതമായി വേര്‍പെട്ടു പോയ താരമാണ് ശ്രീദേവി. ഞെട്ടലോടെയാണ് ശ്രീദേവിയുടെ വിയോഗം ആരാധകരും ജനങ്ങളും കേട്ടത്. ശ്രീദേവിയോടുള്ള അടുപ്പവും സ്നേഹവും ആരാധകര്‍ക്ക് താരത്തിന്റെ മക്കളോടുമുണ്ട്. മൂത്ത മകള്‍ ജാഹ്നവി കപൂര്‍ അമ്മയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ അഭിനയലോകത്ത് സജീവമാണ്. ഇപ്പോഴിതാ അമ്മയുടെ നാലാം ചരമവാര്‍ഷികത്തില്‍ ജാഹ്നവി പങ്കുവച്ച ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
ജാൻവി ശ്രീദേവിയുടെ ഒരു പഴയ ചിത്രം പങ്കുവെച്ചാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. “എന്റെ ജീവിതത്തിൽ ഞാൻ എപ്പോഴും നിങ്ങളോടൊപ്പമാണ് ജീവിച്ചത്. എന്നാൽ നിങ്ങളില്ലാത്ത ജീവിതത്തിലേക്ക് ഒരു വർഷം കൂടി ചേർത്തത് ഞാൻ വെറുക്കുന്നു. അമ്മേ, ഞങ്ങൾ കാരണം നിങ്ങള്‍ എപ്പോഴും അഭിമാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അതാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. എന്നേക്കും അമ്മയെ സ്നേഹിക്കുന്നു.’’
ശ്രീദേവി 54-ാം വയസ്സില്‍ 2018 ഫെബ്രുവരി 24 നാണ് അന്തരിച്ച്. നാലാം ചരമവാർഷികത്തിൽ, ജാൻവി കപൂര്‍ മാത്രമല്ല ഖുഷി കപൂറും സോഷ്യൽ മീഡിയയിൽ അമ്മയെ അനുസ്മരിച്ചിരുന്നു. ജാൻവിയുടെയും ഖുഷിയുടെയും സ്റ്റെപ്പ് സിസ്റ്ററായ അൻഷുല കപൂർ റെഡ് ഹാർട്ട് ഇമോജികളോടെ പോസ്റ്റിനോട് പ്രതികരിച്ചു. ഷാനയ കപൂർ, സഞ്ജയ് കപൂർ, സുനിത കപൂർ, അതിയ ഷെട്ടി, തുടങ്ങിയവരും ഹാർട്ട് ഇമോജികൾ കൊടുത്തു.
ചാന്ദ്നി, ലംഹെ, മിസ്റ്റർ ഇന്ത്യ, ചാൽബാസ്, നാഗിന, സദ്മ, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയ ഹിന്ദി സിനിമകളിലെ ഐതിഹാസിക വേഷങ്ങളിലൂടെയാണ് ശ്രീദേവി അറിയപ്പെടുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിലെ അസാധാരണമായ പ്രകടനത്തിലൂടെ പത്മശ്രീ അവാർഡ് ജേതാവ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മരണാനന്തരം മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ച മോം ആയിരുന്നു അവരുടെ അവസാന ചിത്രം.
അമ്മയെപ്പോലെ മകള്‍ ജാഹ്നവിയും അഭിനയലോകത്ത് സജീവമാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ജാഹ്നവി. താരത്തിന്റെ ആകര്‍ഷകമായ ഫാഷന്‍ സെന്‍സും ഡ്രസ്സിംഗ് സ്റ്റൈലും എപ്പോഴും സിനിമാലോകത്ത് ചര്‍ച്ചയാകാറുണ്ട്.






