
ചെന്നൈ: ഇനി മുതൽ തീവണ്ടിയിൽ യാത്രചെയ്യുന്ന പോലീസുകാർ ടിക്കറ്റോ മതിയായ യാത്രാരേഖകളോ കൈയിൽ കരുതണമെന്ന് ദക്ഷിണ റെയിൽവേ.
ടിക്കറ്റെടുക്കാതെ വണ്ടിയിൽ കയറുന്ന പോലീസുകാർ മറ്റു യാത്രക്കാർക്കുള്ള സീറ്റുകൾ കൈവശപ്പെടുത്തുന്നെന്ന പരാതി വ്യാപകമായതോടെയാണ് ഈ നിർദേശം.
ടിക്കറ്റ് പരിശോധകർ ആവശ്യപ്പെടുമ്പോൾ തിരിച്ചറിയൽ കാർഡാണ് അവർ കാണിക്കുന്നത്. ടിക്കറ്റെടുക്കാത്തവർ സീറ്റു കൈവശപ്പെടുത്തുന്നത് മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് കത്തിൽ പറയുന്നു.






