ആരോഗ്യം മെച്ചപ്പെടുത്താനാണ് എല്ലാവരും വ്യായാമങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ അമിതമായ രീതിയില്‍ വ്യായാമം ചെയ്യുന്നത് ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നത്. ഇപ്പോള്‍ ഞെട്ടിയ്ക്കുന്ന ഒരു സംഭവമാണ് പെരാവില്ലോ എന്ന സ്ഥലത്തെ പ്രാദേശിക ജിമ്മില്‍ നടന്നത്. ഭാരോദ്വഹനം നടത്തിയതിലൂടെ യുവതിക്ക് ജീവന് തന്നെ നഷ്ടമായ സംഭവമാണ് ഞെട്ടലുണ്ടാക്കിയിരിയ്ക്കുന്നത്.
ജിമ്മിലെ ക്യാമറയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. 35നും 45നും ഇടയില്‍ പ്രായമുള്ള യുവതിയാണ് അപകടത്തില്‍ പെട്ടത്. ഭാരമുയര്‍ത്താന്‍ പരിശീലകന് യുവതിയെ സഹായിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനിടെ യുവതി ഒറ്റയ്ക്ക് ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. 180 കിലോഗ്രാം ഭാരം ഉയര്‍ത്താനാണ് യുവതി ശ്രമിച്ചത്. ഭാരം ഉയര്‍ത്താന്‍ സാധിക്കാതെ ബാര്‍ബെല്‍ ഇവരുടെ ശരീരത്തിലേക്ക് വീഴുകയും കഴുത്ത് ഒടിയുകയും അപകടത്തിന്റെ ആഘാതത്തില്‍ തത്ക്ഷണം യുവതി മരിയ്ക്കുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Comments