
പ്രേക്ഷകര്‍ക്ക് എണ്‍പതുകളിലെ താരങ്ങളോട് ഒരു പ്രത്യേക അടുപ്പമാണ്. അവരുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകര്‍ക്ക് ആവേശപൂര്‍വ്വം ഏറ്റെടുക്കാറുണ്ട്. ഇവര്‍ ഒത്തുകൂടിയ ചിത്രങ്ങള്‍ മുമ്പ് ആരാധകര്‍ ഏറ്റെടുത്തതാണ്. ഇപ്പോഴിതാ തന്റെ വീട്ടില്‍ അതില്‍ കുറച്ചു പേര് എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് പഴയകാല നടി ലിസ്സി. പഴയതും പുതിയതുമായ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. ‘‘നീണ്ട കോവിഡിനും 2 വർഷത്തെ എല്ലാ നിയന്ത്രണങ്ങൾക്കും ശേഷം ഞങ്ങൾ ഒടുവിൽ എന്റെ വീട്ടിൽ കണ്ടുമുട്ടി!! അതൊരു രസകരമായ സായാഹ്നമായിരുന്നു!!! ’’ എന്ന ക്യാപ്ഷനും നല്‍കിയാണ് ലിസ്സി ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ശോഭനയും രാധികയും ഖുശ്ബുവും രമ്യാ കൃഷ്ണനുമൊക്കെ ചിത്രങ്ങളിലുണ്ട്. അതു കൂടാതെ മറ്റനവധി താരങ്ങളുമടങ്ങിയ ചിത്രവും ലിസ്സി ഷെയര്‍ ചെയ്തിട്ടുണ്ട്. ശോഭനയും ലിസ്സിയും ഒരുമിച്ചുള്ള ചിത്രത്തിന് ‘‘ഒരേ ഫ്രെയിമില്‍ ഇഷ്ടതാരങ്ങള്‍’’ എന്നതടക്കമുള്ള ക്യാപ്ഷനുകളുണ്ട്.






