
കീവ് : കീവ് നഗരത്തെ പ്രതിരോധിക്കാനായി യുക്രെയ്ൻ സേനയുടെ പോരാട്ടം തുടരുന്നു. റഷ്യൻ സൈന്യം കീവിൽ പ്രവേശിച്ചതോടെ ആക്രമണത്തിന്റെ പല ദൃശ്യങ്ങളും വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
റഷ്യൻ ടാങ്ക്, എതിർദിശയിൽ സഞ്ചരിക്കുന്ന യുക്രെയ്ൻ പൗരന്റെ കാറിന്റെ മുകളിലൂടെ കയറ്റുന്ന വിഡിയോ രാജ്യാന്തര മാധ്യമം പുറത്തുവിട്ടു.
കാറിലേക്ക് മനഃപൂർവം സൈന്യം ടാങ്ക് ഇടിച്ചു കയറ്റുകയായിരുന്നു. തകർന്ന കാറിൽനിന്ന് യുക്രെയ്ൻ പൗരൻ അദ്ഭുതകരമായി രക്ഷപ്പെടുന്നത് മറ്റൊരു വിഡിയോയിൽ കാണാം.







Comments