
വിജയ്യെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റ് ലെ അറബിക് കുത്ത് സോങ് ആണ് ഇപ്പോൾ സംഗീത ലോകത്തെ തരംഗം. തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ച്ചക്കാരെ സ്വന്തമാക്കുന്ന ഗാനം എന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ് അറബിക് കുത്ത്. 15 ദിവസങ്ങൾ കൊണ്ടാണ് ഗാനത്തിന്റെ ഈ നേട്ടം.
ശിവകാര്ത്തികേയൻ വരികൾ എഴുതിയ അറബി കുത്ത് അനിരുദ്ധ് രവിചന്ദറാണ് ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറും ജോനിക ഗാന്ധിയും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്.
ഇപ്പോഴിതാ, അറബിക് കുത്തിനൊപ്പം ചുവട് വയ്ക്കുന്ന തന്റെയും സുഹൃത്തിന്റെയും വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി കൃഷ്ണപ്രഭ. സോഷ്യൽ മീഡിയയില്‍ സജീവ സാന്നിധ്യമായ കൃഷ്ണപ്രഭ തന്റെ ഡാൻസ് വീഡിയോകൾ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്.






