ആരോഗ്യം മെച്ചപ്പെടുത്താനാണ് എല്ലാവരും വ്യായാമങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ അപകടകരമായ രീതിയില്‍ വ്യായാമം ചെയ്യുന്നത് ഗുണത്തെക്കാളേറെ ദോഷമാണുണ്ടാക്കുന്നത്. ഇപ്പോള്‍ ഞെട്ടിപ്പിയ്ക്കുന്ന ഒരു വീഡിയോയാണ് ഫരീദാബാദില്‍ നിന്ന് പുറത്ത് വരുന്നത്. ഒരു കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയുടെ ബാല്‍ക്കണിയില്‍ തൂങ്ങി നിന്നു കൊണ്ട് ഒരാള്‍ വ്യായാമം ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നിരിയ്ക്കുന്നത്. വൈറല്‍ വീഡിയോസ് എന്ന ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
' 12-ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്ക് ഒരാള്‍ ഡെയര്‍ഡെവിള്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന വീഡിയോ ' എന്നാണ് ട്വിറ്ററില്‍ ഈ വീഡിയോ പോസ്റ്റു ചെയ്തപ്പോള്‍ വീഡിയോയ്ക്ക് അടികുറിപ്പായി കുറിച്ചത്. ബാല്‍ക്കണിയുടെ കൈവരിയില്‍ പിടിച്ച് ഒരാള്‍ സ്ട്രെച്ചു ചെയ്യുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിയ്ക്കുന്നത്. വീഡിയോയുടെ ബാക്ക്ഗ്രൗണ്ടില്‍ ഒരു സ്ത്രീ 'വ്യായാമം കര് രഹാ ഹൈ' എന്ന് പറയുന്നത് കേള്‍ക്കാം.

കുറച്ച് സമയം കഴിഞ്ഞപ്പോള്‍ തന്റെ സ്ട്രെച്ചുകള്‍ പൂര്‍ത്തിയാക്കിയ ശേഷം അയാള്‍ തിരികെ ബാല്‍ക്കണിയിലേക്ക് കയറുകയും വീഡിയോ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അയാള്‍ സുരക്ഷിതനായി ബാല്‍ക്കണിയില്‍ നില്ക്കുന്നതും കാണാം. ഒരു മിനിറ്റും നാല് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്.

Comments