ന്യുഡല്‍ഹി: രാജ്യത്ത വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വിലയില്‍ വന്‍ വര്‍ധന. 19 കിലോയുടെ സിലിണ്ടറിന് 105 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇന്നു മുതല്‍ വില വര്‍ധന നിലവില്‍ വന്നു. ഫെബ്രുവരി ഒന്നിന് സിലിണ്ടറിന് 91.50 രൂപ വര്‍ധിപ്പിച്ചിരുന്നു.
ഇന്നത്തെ വില വര്‍ധനവോടെ ഡല്‍ഹിയില്‍ സിലിണ്ടര്‍ വില 2012 രൂപയായി. അഞ്ച് കിലോയുടെ വാണിജ്യ സിലിണ്ടറിന് 27 രൂപ വര്‍ധിപ്പിച്ച് 565 രൂപയായി. കൊല്‍ക്കൊത്തയില്‍ 2089 രുപയും മുംബൈയില്‍ 1962 രുപയും ചെന്നൈയില്‍ 2185.5 രൂപയുമാണ് 19 കിലോ സിലിണ്ടറിന് പുതിയ നിരക്ക്.






