
പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടി- അമല്‍ നീരദ് കോമ്പിനേഷനില്‍ ഒരുങ്ങുന്ന ‘ഭീഷ്മപര്‍വ്വം’. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന ഭീഷ്മ പര്‍വ്വം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന്റെ റിലീസിനു മുമ്പു തന്നെ അതിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സഹിതം ആരാധകര്‍ ഏറ്റെടുത്തതാണ്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമ ഡിസംബര്‍ മൂന്നിന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. റിലീസിനു മുമ്പ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും നടീ-നടന്മാരും ചേര്‍ന്നുള്ള ഭീഷ്മയുടെ പത്ര സമ്മേളനത്തിലെ ഒരു വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നദിയാ മൊയ്തുവിനോടുള്ള ചോദ്യവും അതിനുള്ള മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
നദിയാ മൊയ്തുവിനോടുള്ള ചോദ്യം മമ്മൂട്ടി ചെറുപ്പം കാത്ത് സൂക്ഷിക്കുന്നത് കണ്ട് അസൂയയുണ്ടോയെന്നായിരുന്നു. അതില്‍ അസൂയ ഒന്നും ഇല്ല സന്തോഷമാണ് ഉള്ളതെന്നും ചെറുപ്പവും സൗന്ദര്യവും ഇത്രയും കൊല്ലത്തിനുശേഷവും കാത്ത് സൂക്ഷിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്നും നദിയ പറഞ്ഞു. പിന്നെ കുശുമ്പുള്ള ഒരു കാര്യം അതുപോലെ നല്ല കഥാപാത്രങ്ങള്‍ മമ്മൂക്കയ്ക്ക് ലഭിക്കുന്നുണ്ട്. പക്ഷേ അതുപോലുള്ള നല്ല കഥാപാത്രങ്ങള്‍ നമ്മള് പെണ്ണുങ്ങള് എത്ര ചെറുപ്പം കാത്ത് സൂക്ഷിച്ചാലും കിട്ടുന്നില്ല എന്നായിരുന്നു നദിയ മൊയ്തുവിന്റെ മറുപടി. അപ്പോള്‍ മമ്മൂട്ടി ഈ സിനിമയില്‍ നല്ല കഥാപാത്രമല്ലേ എന്ന് ചോദിക്കുന്നതും നദിയ അതേയെന്ന് മറുപടി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ചിത്രത്തില്‍ നദിയ മൊയ്തു അവതരിപ്പിക്കുന്ന കഥാപാത്രം ഫാത്തിമ എന്നാണ്.
ഷൈന്‍ ടോം ചാക്കോ, സൗബിന് സാഹിര്‍ ,ശ്രീനാഥ് ഭാസി, ഫര്ഹാന് ഫാസില്‍, ലെന, വീണ നന്ദകുമാര്‍ , നാദിയ മൊയ്തു ,അഞ്ജലി, ദിലീഷ് പോത്തന്, അനസൂയ ഭരദ്വാജ്, സുദേവ്നായര്‍, അബു സലിം , ഷെബിന്‍ ബെന്സന് , അന്തരിച്ച നെടുമുടി വേണു, അന്തരിച്ച കെ.പി.ഏ.സി ലളിത, സിന്ദ്ര ,ജിനു ജോസഫ്, ഹരീഷ് പേരടി ,മാലാ പാര്‍വ്വതി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കന്നു






