
സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികളുടെ പ്രിയ താരമാണ് താര കല്യാണിന്റെ മകള്‍ സൗഭാഗ്യ. നര്‍ത്തകനും അഭിനേതാവുമായ അര്ജുന് സോമശേഖറിനെ വിവാഹം ചെയ്തതോടെ സോഷ്യല്‍മീഡിയയിലെ വൈറല്‍ താരദമ്പതികളായി ഇവര്‍ മാറി. ഇക്കഴിഞ്ഞ നവംബറിലാണ് സൗഭാഗ്യ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങള്‍ താരപുത്രി പങ്കുവെക്കാറുണ്ട്. സുദര്‍ശന എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടിരിക്കുന്നത്.
ഗര്‍ഭാവസ്ഥയിലും പിന്നീട് പ്രസവശേഷവും സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ആദ്യത്തെ പ്രസവമാണെന്നതിന്റെ ഭയമൊന്നുമില്ലാതെ ഭര്‍ത്താവിനും അമ്മയ്ക്കും ഒപ്പം ഫോട്ടോകള്‍ പകര്‍ത്തിയും റീല്‍സുകള്‍ ചെയ്തും നൃത്തം ചെയ്തുമെല്ലാമാണ് സൗഭാഗ്യ ഗര്‍ഭകാലം ആഘോഷമാക്കിയത്. ഗര്‍ഭകാലത്തിന്റെ അസ്വസ്ഥകളിലും അതിനെ മറികടന്ന് ഗര്‍ഭകാലം ആസ്വദിക്കുന്ന സൗഭാഗ്യ വെങ്കിടേഷിന്റെ വീഡിയോ ആരാധകര്‍ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചിരുന്നു. എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയ ആരാധകരുമായി പങ്കുവയ്ക്കാറുള്ള സൗഭാഗ്യ ഇപ്പോള്‍ ഇതാ ഒരു വിഷമവാര്ത്തയാണ് പങ്കിട്ടത്. സൗഭാഗ്യ ഇപ്പോള്‍ തിരുവന്തപുരത്തെ ജി ജി ഹോസ്പിറ്റലില്‍ അഡ്മിറ്റായെന്നുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്.
‘‘ജിജിഎച്ച് ഹോസ്പിറ്റലില്‍ ഒരു സര്‍ജറിക്ക് വേണ്ടി അഡ്മിറ്റായെന്നും ഉടൻ തിരിച്ചെത്തും. ഒരാഴ്ചത്തേക്ക് നിങ്ങള്‍ എന്നെ മിസ് ചെയ്യുമെന്ന് അറിയാം. നിങ്ങളുടെ പ്രാർത്ഥന വേണം’’ എന്നാണ് സൗഭാഗ്യ കുറിച്ചിരിക്കുന്നത്.
ഇനി ഒരാഴ്ചത്തേക്ക് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാവില്ലെന്ന് സൗഭാഗ്യ തന്നെ ആരാധകരെ അറിയിച്ചിരിക്കുക്കുകയാണ്. ഒരാഴ്ച തന്നെ കണ്ടില്ലെങ്കില്‍ ആരാധകര്‍ അന്വേഷിക്കുമെന്നാണ് സൗഭാഗ്യ ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. നിങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്നും, മിസ് ചെയ്യണമെന്നതുമൊക്കെ സര്‍ജറിയ്ക്ക് മുന്‍പ് സൗഭാഗ്യയിട്ട സ്റ്റോറിയിലുണ്ട്.
അടുത്തിടെയായിരുന്നു സൗഭാഗ്യയിക്കും കുഞ്ഞിഞ്ഞും കോവിഡ് ബാധിച്ചത്. തനിക്കും കുഞ്ഞിനും കൊവിഡ് ബാധിച്ചതിനെ കുറിച്ചും ആ അവസ്ഥ തരണം ചെയ്തത് പോയതിനെ കുറിച്ചും സൗഭാഗ്യ വീഡിയോ പങ്കിട്ടിരുന്നു. ‘‘എനിക്ക് കൊവിഡ് ബാധിച്ച് മൂന്ന് നാല് ദിവസം പിന്നിട്ടപ്പോള്‍ അര്ജുന് ചേട്ടനും അമ്മയ്ക്കും പനി പിടിച്ചു. ആദ്യത്തെ രണ്ട് ദിവസം നൂറ്റിയെട്ട് ഡിഗ്രിയോളമായിരുന്നു പനി. ആദ്യത്തെ രണ്ട് ദിവസം പറഞ്ഞറിയിക്കാനാവാത്ത ക്ഷീണമായിരുന്നു. നാല് ദിവസം ഒക്കെ ആയപ്പോഴാണ് പനിയും ക്ഷീണവും കുറഞ്ഞത്. എനിക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ അമ്മയായിരുന്നു മോളെ നോക്കിയിരുന്നത്. പാല് കൊടുക്കുമ്പോള്‍ ഗ്ലൗസും മാസ്ക്കും ഒക്കെ ധരിച്ച് സുരക്ഷിതമായാണ് ഞാന്‍ ഇരുന്നിരുന്നത്. എന്റെ പനി മാറി തുടങ്ങിയപ്പോഴേക്കും മകള്‍ക്കും പനി വരികയായിരുന്നു. പക്ഷെ അവള്‍ക്ക് പനി ആരംഭിച്ചപ്പോഴേക്കും ഞാന്‍ ഡോക്ടറുമായി ബന്ധപ്പെട്ട് ആവശ്യമായ രീതിയില്‍ അവളെ ശുശ്രൂഷിച്ച് തുടങ്ങിയിരുന്നു. അവള്‍ക്ക് കൂടി പനി വന്നപ്പോള്‍ ഭയന്നുവെങ്കിലും വലിയ കുഴപ്പമൊന്നും ഉണ്ടാകാതെ അവള്‍ക്ക് പെട്ടന്ന് കുറഞ്ഞു. അപ്രതീക്ഷിതമായാണ് കൊവിഡ് ബാധിച്ചത്. അതിനാല്‍ ഡാന്‍സ് ക്ലാസ് അടക്കം നിര്‍ത്തിവെച്ചിരിക്കുകയാണ്’’ എന്നാണ് സൗഭാഗ്യ വിഡിയോയില്‍ പറഞ്ഞത്. കോവിഡ് വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ സൗഭാഗ്യ സര്‍ജറിയ്ക്ക് വിധേയമായത്.






