ഗൂഗിള്‍ മാപ്പിലെ ട്രാഫിക് ഡാറ്റ താല്കാലികമായി ഒഴിവാക്കി. റഷ്യന്‍ അധിനിവേശം നടക്കുന്ന യുക്രൈനില്‍ പൗരന്മാരുടെ സുരക്ഷ പരിഗണിച്ചാണ് പുതിയ മാറ്റങ്ങള്‍. ഗൂഗിള്‍ മാപ്പിലെ ഡാറ്റയ്ക്ക് അധിനിവേശത്തിന്റെ പുരോഗതിയെക്കുറിച്ച് ഉള്‍ക്കാഴ്ച നല്കാന് കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ ജനങ്ങളുടെ സുരക്ഷയ്ക്കായി വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണില്‍ നിന്നുള്ള ലൊക്കേഷന്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കി റോഡിലെ ഗതാഗത തിരക്ക് സംബന്ധിച്ചും റസ്റ്റോറന്റുകളിലേയും മറ്റ് സ്റ്റോറുകളിലേയും തിരക്കുകള്‍ സംബന്ധിച്ചും വിവരങ്ങള്‍ അറിയിക്കുന്ന സംവിധാനമാണിത്. വ്യാഴാഴ്ചയാണ് യുക്രൈനിന് നേരെ റഷ്യ സൈനിക നടപടിയാരംഭിച്ചത്. ഇതിനകം ലക്ഷക്കണക്കിന് പൗരന്മാര് രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്.






