More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

സിനിമ: ഉപചാരപൂര്‍വം ഗുണ്ട ജയ​ന്‍, ചലച്ചിത്ര നിരൂപണം: മുന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്

Authored by Web Desk | Last updated: 03 Mar 2022, 11:25 AM | 3 min read

Print
Rishiraj Singh praises Upacharapoorvam Gunda Jayan movie
സൈജു കുറുപ്പ് നായകനായ ഏറ്റവും പുതിയ സിനിമയാണ് ‘ഉപചാരപൂര്‍വം ഗുണ്ട ജയന്‍’. സിനിമയിറങ്ങും മുമ്പു തന്നെ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന എന്ന സിനിമ എന്ന നിലയിലും സൈജു കുറുപ്പിന്റെ നൂറാമത്തെ ചിത്രമെന്ന നിലയിലും ഈ സിനിമ പ്രശസ്തി നേടിയിരുന്നു. ഈ സിനിമയ്ക്ക് മികച്ച പ്രതികരണവുമാണ് തിയേറ്ററില്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. ഈ സിനിമയെ അഭിനന്ദിച്ച് ഇപ്പോള്‍ ഫെയ്സ് ബുക്ക് കുറിപ്പ് എഴുതിയിരിക്കുന്നത് മുന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗാണ്. മലയാള സിനിമയുടെ സ്ഥിരം ശൈലിയൊക്കെ ഏറെ മാറി കഴിഞ്ഞിരിക്കുന്നുവെന്നും ഈ സിനിമ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

‘‘ഉപച്ചാരപൂർവം ഗുണ്ടാജയൻ -

പുലിവാൽ പിടിച്ച കല്യാണം;

ചലച്ചിത്ര നിരൂപണം തയ്യാറാക്കിയത് - ഋഷിരാജ് സിംഗ്


ഒരു സിനിമയിൽ ഉദ്വേഗജനകമായ നിമിഷങ്ങൾ സൃഷ്ടിക്കുന്നതിന് ഒരത്മാവോ, പ്രേതമോ അല്ലെങ്കിൽ ഇരുട്ടിന്റെ പശ്ചത്തലമോ ധാരാളം മതിയാവും. എന്നാല് ഒരു ഗ്രാമത്തിലെ സാധാരണ കല്യാണ വീട്ടിൽ നടക്കുന്ന നിഗൂഢതകൾ നിറഞ്ഞ സംഭവ വികാസങ്ങൾ കഴിവുറ്റ സംവിധായകൻ ഒപ്പിയെടുത്തതാണ് ഈ സിനിമ.

പെൺകുട്ടിയുടെ താൽപര്യം കണക്കിലെടുക്കാതെ നടത്തുന്ന കല്യാണം. ആ കല്യാണം അനുബന്ധിച്ച് അവിടെ നടക്കുന്ന സംഭവങ്ങൾ, നമ്മുടെ വിരലുകൾ കടിച്ചു കൊണ്ട് ഒരു രോമാഞ്ചത്തോട് കൂടി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.

ഒരു സിനിമയിൽ കഥയോളം തന്നെ പ്രാധാന്യം അതിന്റെ സബ് പ്ലോട്ടുകൾക്കും ഉണ്ടെന്ന് നിസ്സംശയം പറയാനാകും. കഥ പറഞ്ഞു തുടങ്ങുമ്പോൾ വിവാഹത്തിന് പങ്കെടുക്കാൻ വന്നിരിക്കുന്നവരും മറ്റു കഥാപാത്രങ്ങളും നമ്മുടെ മുന്നിൽ സൃഷ്ടിക്കുന്ന ഓരോ ദൃശ്യവും ചിരിച്ചു കൊണ്ടല്ലാതെ കണ്ട് തീർക്കാൻ കഴിയില്ല.

സാധാരണ രീതിയിൽ ന്യൂ ജനറേഷൻ മലയാളം സിനിമകളിൽ സംഗീതത്തിന് വലിയ പ്രാധാന്യം ഉണ്ടാകാറില്ല, എന്നാല് ഈ സിനിമയിൽ അജിത്ത് പി വിനോദന്റെ വരികൾക്ക് സംഗീത സംവിധായകൻ ബിജിബാൽ ഈണം നൽകിയപ്പോൾ ലഭിച്ച മനോഹരങ്ങളായ ഗാനങ്ങൾ ചിത്രത്തിനെ വേറൊരു തലത്തിൽ കൊണ്ടെത്തിച്ചിരിക്കുന്നു.

അരുൺ വൈഗ എന്ന കഴിവുറ്റ കലാകാരൻ തന്റെ കഥയിൽ തീർത്ത മികച്ച തിരക്കഥയെ അതിന്റെ പൂർണ്ണതയിൽ തന്നെ തിരശ്ശീലയിൽ കൊണ്ട് വന്നിട്ടുണ്ട്. ഈ ചിത്രത്തിന്റെ ശരിക്കുള്ള സ്റ്റാർ എന്ന് പറയേണ്ടത് തിരക്കഥാകൃത്ത് രാജേഷ് വർമ്മ തന്നെയാണ്. കഥയും തിരക്കഥയും പോലെ തന്നെ മികച്ചവയായിരുന്നു രാജേഷ് വർമ്മയുടെ സംഭാഷണങ്ങളും. കലാകാരന്മാർ അവരുടെ ഡയലോഗുകൾ പറയുമ്പോൾ ലഭിച്ച കയ്യടികൾ അതിനുദാഹരണമാണ്.

സൈജു കുറുപ്പ് എന്ന അതുല്യ നടന്റെ വീട്ടു കാരണവർ വേഷം വളരെ മികച്ചതായിരുന്നു. കേന്ദ്ര കഥാപാത്രമായിട്ടുള്ള അദ്ദേഹത്തിന്റെ അഭിനയമികവ് ഏറെ പ്രശംസയർഹിക്കുന്നു.

നായികയുടെ ഇളയച്ഛനായ ദുബായിക്കാരൻ വേഷത്തിൽ അഭിനയിച്ച ജോണി ആന്റണി തന്റെ പ്രത്യേക മാന്നറിസവും വ്യത്യസ്തമായ സംഭാഷണ ശൈലിയും കൊണ്ട് അഭിനയിച്ച വേഷം അസലായിരുന്നു.

സിനിമയിൽ കയ്യടി നേടിയ മറ്റൊരു കഥാപാത്രം പട്ടാളത്തിലെ കേണലായി അഭിനയിച്ച സുധീർ കരമന ആയിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യ വേഷം ചെയ്ത കലാകാരി ശൈലജ അമ്പുവും അവരുടെ പ്രത്യേക സംഭാഷണ ശൈലി കൊണ്ടുള്ള അവരവരുടെ വേഷം ആളുകളിൽ കൂടുതൽ ഹരം കൊള്ളിച്ചു. സിനിമയുടെ തുടക്കം മുതൽക്ക് തന്നെ വെള്ളം കുടിച്ച് കൊണ്ടിരിക്കുന്ന ഒരു കഥാപാത്രം, സാബു മോന്റെ കയ്യിൽ ഭദ്രമായിരുന്നു. കൂടാതെ കല്യാണ പാചകക്കാരൻ വേഷം ചെയ്ത ഹരീഷ് കണാരന്റെ അഭിനയവും പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റി.

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയതിന് സിനിമയുടെ എഡിറ്റർ കിരൺ ദാസ് വഹിച്ച പങ്ക് ചെറുതല്ല.

സിജുവിൽസൺ, ശബരീഷ് വർമ്മ, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരുടെ കഥാപാത്രങ്ങളും ഒപ്പത്തിനൊപ്പം മികച്ചു നിന്നവയാണ്.

മലയാള സിനിമയുടെ സ്ഥിരം ശൈലിയൊക്കെ ഏറെ മാറി കഴിഞ്ഞിരിക്കുന്നു. ഒരു വലിയ നടനെ കൊണ്ട് വന്ന കൊണ്ടോ, ലോകം ചുറ്റിയുള്ള ഫ്രയിമുകൾ കൊണ്ട് വന്ന കൊണ്ടോ സിനിമ ഹിറ്റവണം എന്നില്ല. നല്ല കഥയും, തിരക്കഥയും ഉണ്ടെങ്കിൽ നാല് ചുവരുകൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ ഇതു പോലെയുള്ള നല്ല സിനിമകൾ തയ്യാറാക്കി പ്രേക്ഷകരുടെ അഭിനന്ദനം നേടാവുന്നതാണ്.’’ ഇങ്ങനെയാണ് ഋഷിരാജ് സിംഗിന്റെ കുറിപ്പ് അവസാനിക്കുന്നത്.







ഉപചാരപൂര്‍വം ഗുണ്ട ജയന്‍ തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. അരുണ്‍ വൈഗ കഥ രചിച്ച്‌ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ രാജേഷ് വര്‍മ്മയാണ്. ദുല്‍ഖര്‍ സല്‍മാനും സെബാസ്റ്റ്യന്‍ ആനിക്കാടും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഒരു പക്കാ ഫാമിലി കോമഡി എന്റെര്‍റ്റൈനെര്‍ ആയി ഒരുക്കിയ ഈ സിനിമയില്‍ സൈജു കുറുപ്പിനൊപ്പം സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, നയന, ജോണി ആന്റണി, സാബുമോന്‍, ബിജു സോപാനം തുടങ്ങി ഒട്ടേറെ പ്രശസ്‌ത താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. ബിജിപാല്‍, ശബരീഷ് വര്‍മ്മ, രാജേഷ് വര്‍മ്മ, ജയദാസന്‍ എന്നിവര്‍ ഈണം പകര്‍ന്ന ഇതിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റാണ്.

Tags

  • rishiraj singh
  • saiju kurup
  • upacharapoorvam-gundajayan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' അമ്മ ഇന്നും എന്റെ ഹൃദയത്തില്‍ ജീവിക്കുന്നു' ; വികാരഭരിതമായ കുറിപ്പുമായി വിജയരാഘവന്‍

' അമ്മ ഇന്നും എന്റെ ഹൃദയത്തില്‍ ജീവിക്കുന്നു' ; വികാരഭരിതമായ കുറിപ്പുമായി വിജയരാഘവന്‍

'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബൻ - ഷാഹി കബീർ കൂട്ടുകെട്ട്; 'ഉന്മാദം' ടീസർ പുറത്ത്

'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബൻ - ഷാഹി കബീർ കൂട്ടുകെട്ട്; 'ഉന്മാദം' ടീസർ പുറത്ത്

 സത്യദാസ് കാഞ്ഞിരംകുളത്തിന്റെ ' ഇല്ലിക്കല്‍ റിവഞ്ച്' ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

സത്യദാസ് കാഞ്ഞിരംകുളത്തിന്റെ ' ഇല്ലിക്കല്‍ റിവഞ്ച്' ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

 ' ഫാമിലിയും അച്ഛനുമൊക്കെ കടന്നുവരുന്ന നാലഞ്ച് സിനിമകള്‍ കമ്മിറ്റ് ചെയ്തിരിക്കുകയാണ്' ; ' ദൃശ്യം' മമ്മൂട്ടി നിരസിക്കാനുണ്ടായ കാരണം പറഞ്ഞ് സംവിധായകന്‍

' ഫാമിലിയും അച്ഛനുമൊക്കെ കടന്നുവരുന്ന നാലഞ്ച് സിനിമകള്‍ കമ്മിറ്റ് ചെയ്തിരിക്കുകയാണ്' ; ' ദൃശ്യം' മമ്മൂട്ടി നിരസിക്കാനുണ്ടായ കാരണം പറഞ്ഞ് സംവിധായകന്‍

മമ്മൂട്ടി സാറിന്റെ പടങ്ങള്‍ ഡബ്ബ് ചെയ്ത് വരും, ഒരെണ്ണം പോലും വിടാതെ കണ്ടിട്ടുണ്ട്: സുനില്‍

മമ്മൂട്ടി സാറിന്റെ പടങ്ങള്‍ ഡബ്ബ് ചെയ്ത് വരും, ഒരെണ്ണം പോലും വിടാതെ കണ്ടിട്ടുണ്ട്: സുനില്‍

     ബ്ലാക്ക് ഡ്രസ്സില്‍ സ്റ്റൈലിഷ് ലുക്കില്‍ ജ്യോതികയും സൂര്യയും, ഒപ്പം ദിയയും ദേവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരകുടുംബത്തിന്റെ ചിത്രങ്ങള്‍

ബ്ലാക്ക് ഡ്രസ്സില്‍ സ്റ്റൈലിഷ് ലുക്കില്‍ ജ്യോതികയും സൂര്യയും, ഒപ്പം ദിയയും ദേവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരകുടുംബത്തിന്റെ ചിത്രങ്ങള്‍