
മലയാളികൾക്ക് സുപരിചിതയായ താര ദമ്പതികളാണ് നർത്തകി സൗഭാഗ്യ വെങ്കിടേഷും നടൻ അർജുൻ സോമശേഖറും. സുദർശനയാണ് ഇവരുടെ മകൾ.
കഴിഞ്ഞ ദിവസം താൻ ഒരു സർജറിക്കു വിധേയയാകുന്നുവെന്ന വിവരം സൗഭാഗ്യ ആരാധകരെ അറിയിച്ചിരുന്നു.
ഇപ്പോഴിതാ, സർജറിക്കു കയറും മുമ്പ് പകർത്തിയ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ. അർജുൻ സോമശേഖറിനൊപ്പമുള്ള ചിത്രമാണിത്.
ഇന്നാണ് സർജറിയെന്നും എല്ലാവരുടേയും പ്രാർഥനയുണ്ടാകണമെന്നും അങ്ങോട്ട് പോകുമ്പോൾ പിത്തസഞ്ചി ഉണ്ടെന്നും സർജറി കഴിഞ്ഞ് തിരികെ വരുമ്പോൾ പിത്തസഞ്ചി ഉണ്ടാകില്ലെന്നുമാണ് സൗഭാഗ്യ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്.






