ആരാധകര്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് കെജിഎഫ്. അതുകൊണ്ടു തന്നെ അതിന്റെ രണ്ടാം ഭാഗത്തിനു ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ കെജിഎഫ് 2 ന്റെ പ്രിവ്യൂ കണ്ടശേഷമുള്ള പൃഥ്വിരാജിന്റെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്. കേരളത്തില്‍ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. ഇതിന്റെ ഭാഗമായാണ് ചിത്രത്തിന്റെ പ്രിവ്യു കാണുവാന്‍ കെജിഎഫ് ടീം പൃഥ്വിയെ ക്ഷണിച്ചത്. കെജിഎഫ് 2 അത്ഭുതപ്പെടുത്തി എന്നാണ് താരം പറഞ്ഞത്. സംവിധായകന് പ്രശാന്ത് നീലിനേയും പ്രശംസിച്ചിട്ടുണ്ട് താരം.
കെജിഎഫ് 2ന്റെ നിര്‍മാതാവായ വിജയ് കിര ഗണ്ടൂര്‍ ആണ് പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജിനൊപ്പമുണ്ടായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിജയ് ട്വിറ്ററില്‍ കുറിച്ചു. ഈ കുറിപ്പ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് കെജിഎഫ് 2 നെക്കുറിച്ചുള്ള അഭിപ്രായം താരം പങ്കുവച്ചത്.
‘‘ഞങ്ങളുടെ ഈ കൂട്ടായ്മയ്ക്കായി കാത്തിരിക്കുന്നു KGF2 വില്‍ കണ്ടത് എന്നെ അത്ഭുതപ്പെടുത്തി. ഈ സിനിമയിലൂടെ നിങ്ങള്‍ പുതിയൊരു നിലവാരം സൃഷ്ടിച്ചു!’’ എന്നാണ് പൃഥ്വി കുറിച്ചത്.

യഷ് നായികനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കെജിഎഫ്. ചിത്രത്തിന്റെ ആദ്യ ഭാഗം വന്‍ വിജയമാണ് നേടിയത്. കേരളത്തിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാം ഭാഗത്തില്‍ കൊടും വില്ലന്‍ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. പ്രകാശ് രാജ്, രവീണ ടന്ഡന്, ശ്രിനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങി വന്‍ താരനിരയാണ് രണ്ടാം ഭാഗത്തില്‍ അണിനിരക്കുന്നത്.1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. പ്രശാന്ത് നീല്‍, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Comments