
കൊച്ചി: കാർ കമ്പനിക്കും ഡീലർക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുന്നതിന് വ്ലോഗർക്ക് കോടതിയുടെ വിലക്ക്. ആലപ്പുഴ കലൂർ സ്വദേശി സഞ്ജു ടെക്കി എന്ന വ്ലോഗർക്കാണ് എറണാകുളം സബ് കോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വ്ലോഗറെയും ഗൂഗിൾ, ഫെയ്സ്ബുക്ക് തുടങ്ങിയ കമ്പനികളെയും എതിർ കക്ഷികളാക്കി എൻസിഎസ് ഓട്ടോമോട്ടീവ്സ് നൽകിയ അപേക്ഷയിലാണ് കോടതി നടപടി.
കമ്പനിക്കെതിരായി പ്രസിദ്ധീകരിച്ചിട്ടുള്ള വീഡിയോകൾ വസ്തുനിഷ്ഠമല്ലെന്നും സഭ്യേതര ഭാഷയിലുള്ളവയാണ് എന്നും കാണിച്ചാണു പരാതിക്കാർ കോടതിയിലെത്തിയത്. ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെ വീഡിയോ പ്രസിദ്ധീകരിക്കരുത് എന്നാണു നിർദേശം. കമ്പനിക്കുവേണ്ടി അഭിഭാഷക വിമല ബിനു ഹാജരായി.






