രാജ്യത്തുടനീളം വരാനിരിക്കുന്ന ടാറ്റ അള്‍ട്രോസ് ഓട്ടോമാറ്റിക് മോഡലിന്റെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു. വാങ്ങുന്നവര്‍ക്ക് 21,000 രൂപ അടച്ച് വാഹനം മുന്‍കൂട്ടി ബുക്ക് ചെയ്യാം എന്ന് സിഗ് വീല്‍സിനെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 8.07 ലക്ഷം മുതല്‍ 9.42 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള മാനുവല്‍ പതിപ്പുകളേക്കാള്‍ ഏകദേശം ഒരു ലക്ഷം രൂപ വില കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ യൂണിറ്റ് 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.2 എല്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. പെട്രോള്‍ ഓട്ടോമാറ്റിക് കോംബോ XT, XZ, XZ+ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ ലഭിക്കും. കൂടാതെ ഓപ്പറ ബ്ലൂ, ആര്‍ക്കേഡ് ഗ്രേ, ഡൗണ്ടൗണ് റെഡ്, ഹാര്‍ബര്‍ ബ്ലൂ, അവന്യൂ വൈറ്റ് എന്നിങ്ങനെ അഞ്ച് നിറങ്ങളിലും ലഭിക്കും. നിലവില്‍, അള്‍ട്രോസ് ഹാച്ച്ബാക്ക് മോഡല്‍ ലൈനപ്പ് 1.2L iTurbo പെട്രോള്‍, 1.5L ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം യഥാക്രമം 110PS, 90PS എന്നിവ നല്കുന്നു. ഡീസല്‍ വേരിയന്റുകളില്‍ മാനുവല്‍ ഗിയര്‍ബോക്സ് വരുന്നത് തുടരും. വിലയുടെ കാര്യത്തില്‍, ടാറ്റ അള്‍ട്രോസ് ഓട്ടോമാറ്റിക് മോഡലുകള്‍ അതിന്റെ മാനുവല്‍ എതിരാളികളേക്കാള്‍ അല്‍പ്പം പ്രീമിയം ആയിരിക്കും.
ഇതിന്റെ ഡെലിവറികള്‍ 2022 മാര്‍ച്ച് പകുതിയോടെ ആരംഭിക്കും. ടാറ്റയുടെ പുതിയ ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്റെ അരങ്ങേറ്റം കുറിക്കുന്നതാണ് അല്‍ട്രോസ് ഓട്ടോമാറ്റിക്. ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്കുന്ന സെഗ്മെന്റിലെ ആദ്യത്തെ വാഹനമായും ഇത് മാറും.






