ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി വില്‍പ്പനയ്ക്ക് എത്തി റിയല്‍മി നാര്‍സോ 50. മിഡ് റേഞ്ച് വിഭാഗത്തില്‍ പെടുന്ന ഈ ഫോണില്‍ മീഡിയാ ടെക് ഹീലിയോ ജി96 പ്രൊസസറാണുള്ളത്. 6.6 ഇഞ്ച് ഐപിസ് എല്‍സിഡി ഡിസ്പ്ലേയില്‍ 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. റിയല്‍മി നാര്‍സോ 50യുടെ ജിബി+64ജിബി സ്റ്റോറേജ് മോഡലിന് 12999 രൂപയും 6ജിബി+ 128 ജിബി മോഡലിന് 15499 രൂപയും ആണ് വില. സ്പീഡ് ബ്ലാക്ക്, സ്പീഡ് ബ്ലൂ നിറങ്ങളില്‍ ഫോണ്‍ സ്വന്തമാക്കാം.
6.6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080 x 2400 പിക്സല്‍) ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ ആണ്, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. മീഡിയാ ടെക് ഹീലിയോ ജി96 പ്രൈസസറില് ആറ് ജിബി വരെ റാം ഓപ്ഷനുണ്ട്. ഡൈനാമിക് റാം എക്സ്പാന്ഷന് സംവിധാനവും ലഭ്യമാണ്. 11 ജിബി വരെ ഇതുവഴി റാമിന് വേണ്ടി ഉപയോഗിക്കാനാവും. 128 ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ട്. 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഇതില്‍ ഉപയോഗിക്കാം. 4ജി ഫോണ്‍ ആണിത്. 5000 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് സൂപ്പര്‍ഡാര്‍ട്ട് ഫാസ്റ്റ്ചാര്‍ജിങ് സൗകര്യമുണ്ട്.
ഫോണിലെ ട്രിപ്പിള്‍ ക്യാമറയില്‍ 50 മെഗാപിക്സല്‍ പ്രൈമറി ക്യാമറയുണ്ട്. രണ്ട് മെഗാപിക്സല്‍ മാക്രോ പോര്‍ട്രെയ്റ്റ് ക്യാമറയും റണ്ട് മെഗാപിക്സല്‍ മാക്രോ കാമറയും ഒപ്പമുണ്ട്. 16 എംപി ആണ് സെല്‍ഫി ക്യാമറ. ഡൈനാമിക് റാം എക്സ്പാന്ഷന് സംവിധാനവും ലഭ്യമാണ്. 11 ജിബി വരെ ഇതുവഴി റാമിന് വേണ്ടി ഉപയോഗിക്കാനാവും. ആമസോണിലാണ് വില്പന. കമ്പനിയുടെ ഓണ്‍ലൈന്‍ വെബ്സൈറ്റില്‍ നിന്നും ഫോണ്‍ വാങ്ങാം.






