
സിനിമയിലും സീരിയലുകളിലുമൊന്നും അഭിനയിക്കാതെ തന്നെ സോഷ്യല്‍ മീഡിയയില്‍ കൂടി താരമായി മാറിയതാണ് താരാ കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേശ്. സൗഭാഗ്യ അഭിനേതാവും നര്‍ത്തകനുമായ അര്ജുന് സോമശേഖറിനെ വിവാഹം ചെയ്തതതോടെ സോഷ്യല്‍ മീഡിയ ദമ്പതിമാരായി ഇവര്‍ മാറി. സൗഭാഗ്യ ഗര്‍ഭിണിയായ ശേഷവും മകള്‍ ജനിച്ച ശേഷവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എല്ലാ വിശേഷങ്ങളും താരം അതിലൂടെ പങ്കുവയ്ക്കാറുണ്ട്. സര്‍ജറിയാണ്, ഹോസ്പിറ്റലിലേക്ക് പോകുന്നു എന്നറതറിയിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറി സൗഭാഗ്യ ചെയ്തിരുന്നു. ഇപ്പോഴിതാ സര്‍ജറി കഴിഞ്ഞിരിക്കുന്നു എന്നറിയിച്ചിരിക്കുകയാണ് താരം.
‘‘സര്‍ജറി കഴിഞ്ഞു, നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും സ്നേഹാന്വേഷണങ്ങള്‍ക്കും നന്ദി, രണ്ടാഴ്ചയ്ക്കുള്ളില്‍ ആരോഗ്യം വീണ്ടെടുക്കാനാവുമെന്നാണ് കരുതുന്നത്.’’ എന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ സൗഭാഗ്യ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമാക്കി.
പ്രസവം കഴിഞ്ഞ് 3 മാസത്തിന് ശേഷം വീണ്ടും സര്‍ജറിക്ക് വിധേയയാവുകയാണെന്ന് സൗഭാഗ്യ പറഞ്ഞപ്പോള്‍ ആരാധകരെല്ലാം ആശങ്കയിലായിരുന്നു. പിത്താശയം നീക്കം ചെയ്യുന്നതിന് വേണ്ടിയായിരുന്നു സൗഭാഗ്യയുടെ സര്‍ജറി. സര്‍ജറി കഴിഞ്ഞെന്നറിയിച്ച് താരമെത്തിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്.
അടുത്തിടെയായിരുന്നു സൗഭാഗ്യയ്ക്ക് കൊവിഡ് ബാധിച്ചത്. താന്‍ പോസിറ്റീവായെന്നും കുഞ്ഞിനും പനിയുണ്ടായിരുന്നു എന്നും പറഞ്ഞ് താരം യൂട്യൂബ് വീഡിയോ ചെയ്തിരുന്നു. തുടക്കത്തില്‍ പേടിച്ച് പോയെങ്കിലും പെട്ടെന്ന് തന്നെ ആരോഗ്യം വീണ്ടെടുക്കാനായെന്ന് സൗഭാഗ്യ പറഞ്ഞു. നവജാത ശിശുക്കളുടെ അമ്മമാര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് താരമതില്‍ വിശദീകരിച്ചു.






