
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹിറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ വിദ അവതരിപ്പിക്കാനൊരുങ്ങുന്നു. മുന്‍ ചെയര്‍മാനായ ബ്രിജ്മോഹന്‍ ലാലിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ജൂലായ് ഒന്നിന് ബ്രാന്‍ഡിന്റെ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറങ്ങുമെങ്കിലും ഉപഭോക്താക്കളിലേക്ക് എത്താന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും.
ചിറ്റൂരിലെ ഹീറോ മോട്ടോകോര്‍പ്പിന്റെ നിര്‍മാണശാലയിലാണ് പുതിയ ബ്രാന്‍ഡിന്റെ നിര്‍മാണം നടക്കുന്നത്. കഴിഞ്ഞ ദിവസം ദുബായില്‍ വിദ അവതരിപ്പിച്ചുകൊണ്ട് ഹീറോ മോട്ടോകോര്‍പ്പിന്റെ ചെയര്‍മാനും സിഇഒയുമായ ഡോ. പവന് മഞ്ചല് നൂറ് ദശലക്ഷം ഡോളറിന്റെ ആഗോള സുസ്ഥിര വികസന ഫണ്ട് പ്രഖ്യാപിച്ചിരുന്നു. ബിഎംഎല് മഞ്ചല് യൂണിവേഴ്സിറ്റി, ഹീറോ മോട്ടോകോര്‍പ്പ് എന്നിവയുടെ നേതൃത്വത്തില്‍ ആഗോള പങ്കാളിത്തം സ്ഥാപിക്കാനകണ് ഫണ്ട് ലക്ഷ്യമിടുന്നത്. പതിനായിരത്തിലധികം സംരഭകരെ പരിസ്ഥിതി , സാമൂഹിക , കോര്‍പ്പറേറ്റ് ഭരണ മേഖലകളില്‍ വളര്‍ത്തിയെടുക്കുക എന്നതും കമ്പനി ലക്ഷ്യം വയ്ക്കുന്നു.
വിദ എന്നാല്‍ ജീവന് എന്നാണര്‍ത്ഥമെന്നും ലോകത്തില്‍ അനുകൂലമായ സ്വാധീനം ചെലുത്തുക എന്നതാണ് പുതിയ ബ്രാന്‍ഡ് മുഖ്യമായി ലക്ഷ്യം വയ്ക്കുന്നതെന്നും ബ്രാന്‍ഡ് ലോഗോ അനാച്ഛാദനം ചെയ്തുകൊണ്ട് ഡോ.പവന് മഞ്ചല് പറഞ്ഞു. നമ്മുടെ കുട്ടികള്‍ക്കും വരും തലമുറക്കുയ്ക്കുമായി നാം എന്താണോ നിര്‍മിക്കുന്നത് അതിന് ഏറ്റവും അനുയോജ്യമായ പേരാണിതെന്നും മഞ്ചല് കൂട്ടിച്ചേര്‍ത്തു.






