സിറ്റി സെഡാന്റെ ഹൈബ്രിഡ് പതിപ്പ് ഉടന്‍ പുറത്തിറക്കാന്‍ പദ്ധതിയുമായി ഹോണ്ട. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കാര്‍ ഇന്ത്യന്‍ വിപണിയില്‍ ഉത്പാദനത്തിന് തയാറായി കഴിഞ്ഞു എന്നാണ്. ഈ വര്‍ഷം പകുതിയോടെ ഹോണ്ട സിറ്റി ഹൈബ്രിഡ് പതിപ്പിനെ ഔദ്യോഗികമായി ഇവിടെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ചാം തലമുറ ഹോണ്ട സിറ്റിക്കാണ് ഹൈബ്രിഡ് പതിപ്പ് അവതരിപ്പിക്കുന്നത്.
രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ സജ്ജീകരണമാണുണ്ടാവുക. നിലവില്‍ ഈ യൂണിറ്റ് പരമാവധി 98 bhp കരുത്തില്‍ 127 Nm torque വരെ ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ഈ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ മോട്ടോര്‍ ഒരു ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ISG) ആയി പ്രവര്‍ത്തിക്കുന്നു. മറ്റൊന്ന് കാറിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ഫ്രണ്ട് ആക്സിലുമായി ബന്ധിപ്പിച്ചിരിക്കുന്ന സംവിധാനമാണ് ഹൈബ്രിഡ്. അങ്ങനെ ഇവ സംയോജിപ്പിച്ച് സംയോജിത പവര്‍ ഔട്ട്പുട്ട് 110 കരുത്തും 253 Nm torque ഉം ആയി മാറും.
സിറ്റി ഹൈബ്രിഡിന്റെ തായ്ലന്ഡ്, മലേഷ്യന്‍ പതിപ്പുകള്‍ യഥാക്രമം 27.8 കിലോമീറ്റര്‍, 27.7 കിലോമീറ്റര്‍ എന്നിങ്ങനെയാണ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. യഥാര്‍ഥ റോഡ് സാഹചര്യങ്ങളില്‍ ഇത് ലിറ്ററിന് ഏകദേശം 20 കിലോമീറ്ററായി മാറിയേക്കാം. ഹോണ്ട സിറ്റി ഹൈബ്രിഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള സെഡാന് ആയി ഇതു മാറുമെന്നാണ് പ്രതീക്ഷിക്കുന്നതും. നിലവില്‍ അഞ്ചാം തലമുറ സിറ്റിയുടെ പെട്രോള്‍ മോഡലുകളുടെ വില 11.23 ലക്ഷം രൂപ മുതല്‍ 14.98 ലക്ഷം രൂപ വരെയാണ്. അതേസമയം സിറ്റിയുടെ ഡീസല്‍ വേരിയന്റുകള്‍ക്ക് 12.83 ലക്ഷം രൂപ മുതല്‍ 15.18 ലക്ഷം രൂപ വരെയാണ് ഇന്ത്യയില്‍ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.






