
മിന്നല്‍ മുരളിക്ക് ശേഷം ഗുരു സോമസുന്ദരം വീണ്ടും മലയാളത്തില്‍. സുഭാഷ് ലളിത സുബ്രഹ്മണ്യന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചാള്‍സ് എന്റര്‍പ്രൈസസ് എന്ന ചിത്രത്തിലൂടെയാണ് ഗുരു സോമസുനദരം മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നടന് മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്.
ഉര്‍വശി, ബാലു വര്‍ഗീസ് , ബേസില്‍ ജോസഫ്, കലൈയരസന്‍ എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. മദ്രാസ്, കബാലി , താനാ സേര്‍ന്ത കൂട്ടം , സാര്‍പ്പട്ട പരമ്പര തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലൈയരസന്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ചാള്‍സ് എന്റര്‍പ്രൈസസ്.
കഴിഞ്ഞദിവസം ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ്പ് ആണ്. സുബ്രഹ്മണ്യന് കെ.വിയാണ് സംഗീതസംവിധാനം. അന്‍വലി, ഇമ്പാച്ചി, നാച്ചി എന്നിവര്‍ ചേര്‍ന്നാണ് ഗാനരചന. മനു ജഗത് കലാസംവിധാനവും എഡിറ്റിങ് അച്ചു വിജയനും വസ്ത്രാലങ്കാരം അരവിന്ദ് കെ.ആറും നിര്‍വഹിക്കുന്നു.
ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ് ആണ് ചിത്രം നിര്‍മിക്കുന്നത്. പ്രദീപ് മേനോനാണ് സഹനിര്‍മാണം.






