
മോസ്കോ∙ ഇന്ധന ഇറക്കുമതിക്കും ഉപരോധം ഏർപ്പെടുത്തുമെന്ന യുഎസ് പ്രഖ്യാപനത്തിനു പിന്നാലെ, രാജ്യാന്തര വിപണിയിൽ അസാധാരണ വിലക്കയറ്റം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി റഷ്യ. അസംസ്കൃത എണ്ണ ബാരലിന് 300 ഡോളര് വരെ എത്താമെന്നും പടിഞ്ഞാറന് രാജ്യങ്ങളുടെ നീക്കം അസംസ്കൃത എണ്ണ ബാരലിന് 300 ഡോളര് വരെ എത്താമെന്നും പടിഞ്ഞാറന് രാജ്യങ്ങളുടെ നീക്കം നേരിടാന് നേരിടാന് തയാറെന്നും റഷ്യ മുന്നറിയിപ്പ് നൽകി.
‘റഷ്യന് എണ്ണയ്ക്ക് വിലക്കേര്പ്പെടുത്തിയാല് ലോക വിപണിയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വില വർധനവ് പ്രവചനാതീതമായിരിക്കും. ബാരലിന് 300 ഡോളറിൽ കൂടുതലാകാം.’– റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് പറഞ്ഞു.
എണ്ണ–പ്രകൃതിവാതകങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് റഷ്യ. യുഎസ് പ്രഖ്യാപനത്തിനു പിന്നാലെ യുഎസിലും യൂറോപ്പിലും എണ്ണ വില ഉയർന്നിരുന്നു.







Comments