
ബിരിയാണി ചെമ്പ് തുറക്കുന്നതിലെ കൗതുകവും കൊതിയും നിറഞ്ഞ വീഡിയോയുമായി ഇരട്ട എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും ജോജു ജോർജ്. കോഴിക്കോട് എലതൂരിലെ സിനിമ ലൊക്കേഷനിൽ നിന്നും ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, സാജു നവോദ തുടങ്ങിയ താരങ്ങൾ ചേർന്ന് ഒരുക്കുന്നത് മലബാർ സ്പെഷൽ ബിരിയാണി. സിനിമ ഷൂട്ടിങ് ഇടവേളകളിലെ ബിരിയാണി പാചക വീഡിയോകൾ വൈറലാകുകയാണ്.
താരങ്ങളുടെ പാചകം ഇങ്ങനെ പോയാൽ ഫിറോസ് ചുട്ടിപ്പാറയെപ്പോലുള്ള ബ്ലോഗേഴ്സിനു തിരിച്ചടിയാവാൻ സാധ്യതയുണ്ടെന്നാണ് കാഴ്ചക്കാർ കുറിക്കുന്നത്.






