ഫോണിനും ടിവിക്കും വാച്ചിനും ശേഷം ടെക്ക് ഭീമന്മാരായ ആപ്പിള്‍ പുതിയ കണ്ടുപിടിത്തവുമായി രംഗത്ത്. ഒരു കണ്ണാടിയാണ് കമ്പനി പുറത്തിറക്കുന്നത്. ആപ്പിളില്‍ നിന്നും ചോര്‍ന്നു എന്ന് കരുതുന്ന വീഡിയോ ആണ് ഇപ്പോള്‍ ടെക് ലോകത്തെ വാര്‍ത്ത. ഐ മിറര്‍ എന്നാണ് ആപ്പിള്‍ പ്രേമികള്‍ ഇതിനെ സ്നേഹത്തോടെ വിളിക്കുന്നത്.
ആപ്പിളിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ഐഓഎസ് 10 തന്നെയാണ് ഇതിലും ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാധാരണ കണ്ണാടിയായി മാത്രം കാണുന്ന ഈ ഉപകരണത്തില്‍ ടീവി അടക്കമുള്ള കാര്യങ്ങള്‍ കാണുന്നതിന് സാധിക്കും. 45 സെക്കന്റുകള്‍ പ്രവര്‍ത്തിപ്പിക്കാതിരുന്നാല്‍ ഉപകരണം ഓട്ടോമാറ്റിക്കായി ഗുഡ് ബൈ മോഡില്‍ ആകുമെന്നാണ് വീഡിയോയിലൂടെ കാണാന്‍ സാധിക്കും.
ന്യൂയോര്‍ക്കില്‍ നിന്നുള്ള റഫീല്‍ ഡൈമെക്ക് ആണ് ഇതിന്റെ ഡിസൈനര്‍. നിരവധി ആപ്ലിക്കേഷനുകളുടെ ഐക്ക്യണുകള് കണ്ണാടിയില്‍ കാണുന്നതിനു സാധിക്കും. ഒരു ചെറിയ ടച്ചിലൂടെ ഇത് പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കുമെന്ന് നിര്‍മ്മാതാവ് പറഞ്ഞു.
ഇതിന്റെ ദൃശ്യങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് നവമാധ്യമങ്ങളില്‍ നിന്നും വരുന്നത്. ഫെയ്സ്ബുക്ക് ലൈവും സെല്‍ഫിയും വീഡിയോ കോളിങ്ങിനും സഹായിക്കുന്ന തരത്തില്‍ ക്യാമറ ഘടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്തായാലും ആപ്പിള്‍ ഇത്തരമൊരു ഉല്‍പ്പന്നം പുറത്തിറക്കിയാല്‍ കണ്ണാടിക്കു മുന്പില് ഏറെ നേരം ചിലവഴിക്കുന്നവര്‍ക്ക് അതൊരു മുതല്‍ക്കൂട്ടാകും. ആപ്പിള്‍ പ്രൊഡക്റ്റ് ആയതിനാല്‍ തന്നെ വില സാധാരണക്കാര്‍ താങ്ങുന്നതാവില്ല. കാത്തിരുന്നു തന്നെ കാണാം. ആരോ പടച്ചുവിട്ട 'പ്രോട്ടോടൈപ്പ് വീഡിയോ' ആണ് ഇത് എന്നും വാദമുയരുന്നുണ്ട്.






