
'ഏജന്റി'ന്റെ സെറ്റില്‍ 'ഭീഷ്മ'യുടെ വിജയം ആഘോഷമാക്കി അണിയറപ്രവര്‍ത്തകര്‍. ലൊക്കേഷനില്‍ എത്തിയ മമ്മൂക്കയ്ക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. പത്തു ദിവസത്തെ ഷൂട്ടിനായാണ് മമ്മൂട്ടി സെറ്റില്‍ എത്തിയിരിക്കുന്നത്.
സുരീന്ദര്‍ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രം ജേസണ്‍ ബോണ്‍ എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നതു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നായക വേഷം ചെയ്യുന്നത് തെലുങ്കു സൂപ്പര്‍ താരം നാഗാര്‍ജുനയുടെ മകന് അഖില്‍ അക്കിനേനി ആണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ പോസ്റ്ററുകള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു.







Comments