
ഉക്രെയ്നിൽ സൈനിക പ്രവര്ത്തനങ്ങള് ആരംഭിച്ചതിന് റഷ്യയ്ക്കെതിരായി വിവിധ ഉപരോധങ്ങളും നടക്കുന്നുണ്ട്. ഇപ്പോഴിതാ പാരീസില് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനെതിരെ ഫെമിനിസ്റ്റ് ഗ്രൂപ്പ് സ്ത്രീകൾ ടോപ്ലെസ് പ്രതിഷേധം നടത്തുകയാണ്. പാരീസിലെ സ്ത്രീകൾ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെതിരെയാണ് ടോപ്ലെസ് ആയി പ്രതിഷേധിച്ചത്. പുടിനെതിരെ നടത്തുന്ന സ്ത്രീകളുടെ ടോപ്ലെസ് പ്രതിഷേധത്തിന്റെ വീഡിയോ വാര്ത്താ ഏജന്സിയായ വിസെഗ്രാഡ് 24 ട്വിറ്ററില് പങ്കുവച്ചു. ഈഫല് ടവറിന് മുന്നില് ടോപ്ലെസ് പ്രകടനം നിരവധി സ്ത്രീകള് നടത്തുകയാണ്. ഇവർ ശരീരത്തിൽ ഉക്രേനിയൻ പതാക വരച്ചിട്ടുണ്ട്, കൈയില് പതാക പിടിച്ചിട്ടുണ്ട്. ഒപ്പം യുദ്ധത്തിൽ പ്രതിഷേധിച്ച് മുദ്രാവാക്യങ്ങൾ എഴുതിയിട്ടുണ്ട്. ‘പുടിന് യുദ്ധം നിര്ത്തുക’, ‘യുദ്ധത്തിനെതിരായ ഫെമിനിസ്റ്റുകള്’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇവര് ശരീരത്തില് കുറിച്ചിട്ടുള്ളത്.
ഓരോ ദിവസം കഴിയുന്തോറും പടിഞ്ഞാറന് രാജ്യങ്ങളില് നിന്നുള്ള വിവിധ സര്ക്കാരുകളും സംഘടനകളും ഒന്നിനുപുറകെ ഒന്നായി റഷ്യയെ ബഹിഷ്കരിക്കുകയോ ഉപരോധിക്കുകയോ ചെയ്യാന് തുടങ്ങിരിക്കുകയാണ്.
2013-ൽ പുടിൻ ഫെമിനിസ്റ്റ് സ്ത്രീകളിൽ നിന്ന് സമാനമായ പ്രതിഷേധം നേരിട്ടിട്ടുണ്ടെന്ന് വിസെഗ്രാഡ് 24 ട്വിറ്ററിലൂടെ പറയുന്നു. ജര്മനിയില് സന്ദര്ശനത്തിനെത്തിയ പുടിനെതിരെ നാല് സ്ത്രീകളാണ് അന്ന് ടോപ്ലെസ് പ്രതിഷേധം നടത്തിയത്.
ജര്മനിയിലെ ഹാനോവറില് ആരംഭിച്ച ഇന്ഡസ്ട്രിയല് ഫെയഫില് പങ്കെടുക്കാനാണ് പുടിന് മുന് ജര്മന് ചാന്സലര് അം ഗലാ മെര്ക്കലിനൊപ്പം അന്ന് എത്തിയത്. ‘‘എനിക്ക് ഇത് ഇഷ്ടപ്പെട്ടു ... അവർ ആക്രോശിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല, അവർ സുന്ദരികളാണോ എന്ന് പോലും ഞാൻ കണ്ടില്ല. , ബ്രൂണെറ്റുകൾ, അല്ലെങ്കിൽ ചെസ്റ്റ്നട്ട് മുടിയുള്ളവർ....’’ ഇങ്ങനെയാണ് അന്ന് പുടിന് ഈ സംഭവത്തില് പ്രതികരിച്ചത്.







Comments