ഫോക്സ്വാഗണിന്റെ മിഡ് സൈസ് സെഡാന് വെര്‍ട്യൂസിന്റെ ആദ്യ പ്രദര്‍ശനം നടത്തി. ഇന്ത്യ കൂടാതെ 25 രാജ്യങ്ങളുടെ വിപണിയില്‍ വില്പനയ്ക്കെത്തുന്ന വാഹനത്തിന്റെ വേള്‍ഡ് പ്രീമിയറാണ് ഇപ്പോള്‍ നടത്തിയത്. ചെറു സെഡാന് വെന്റോയുടെ പകരക്കാരനായിട്ടായിരിക്കും വെര്‍ട്യൂസ് വിപണിയിലെത്തുക. സ്കോഡ സ്ലാവിയയുടെ ഫോക്സ്വാഗണ് പതിപ്പാണ് വെര്‍ട്യൂസ്.
മെയ് ആദ്യമായിരിയ്ക്കും വാഹനത്തിന്റെ വില പ്രഖ്യാപിയ്ക്കുന്നത്. എന്നാല്‍ വാഹനത്തിന്റെ ബുക്കിങ്ങ് കമ്പനി സ്വീകരിച്ചു തുടങ്ങി. എക്യൂബി എ പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന കാറിന് വെന്റോയെക്കാള്‍ വലുപ്പം കൂടുതലായിരിക്കും. സ്ലാവിയയുടെ ഫോക്സ്വാഗണ് പതിപ്പാണെങ്കിലും അകത്തും പുറത്തും ധാരാളം മാറ്റങ്ങളുണ്ട്. 10 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, എട്ട് ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്ട്രോള് തുടങ്ങി നിരവധി ഫീച്ചറുകളും വാഹനത്തിലുണ്ട്.
1.5 ലീറ്റര്‍ ടിഎസ്ഐ, 1 ലീറ്റര്‍ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോള്‍ എന്ജിന് വകഭേദങ്ങളുണ്ട്. മൂന്നു സിലണ്ടര്‍ 1 ലീറ്റര്‍ മോഡലിന് 110 ബി എച്ച്പി കരുത്തുണ്ട് 1.5 ലീറ്ററിന് 150 ബി എച്ച് പിയാണ് കരുത്ത്. ആറു സ്പീഡ് മാനുവലും ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോയും 1 ലീറ്ററിലുള്ളപ്പോള്‍ 7 സ്പീഡ് ഡി എസ് ജിയും മാനുവലുമാണ് 1.5 ലീറ്ററിന്. ഹോണ്ട സിറ്റി, ഹ്യുണ്ടേയ് വെര്‍ന, മാരുതി സിയാസ്, സ്കോഡ സ്ലാവിയ എന്നീ വാഹനങ്ങളുമായിട്ടാണ് വെര്‍ട്യൂസിന്റെ മത്സരം.






