കേരളത്തിന്റെ വികസനക്കുതിപ്പിന് ഊര്‍ജ്ജം പകരുന്ന കെഎസ്ഇബി രൂപീകൃതമായിട്ട് 65 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്ന് 65 ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ചതായി വ്യക്തമാക്കി നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. ഭാവിയിലേക്കുള്ള നിര്‍ണ്ണായക ചുവടുവയ്പുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് ഈ 65 ഇ-വാഹനങ്ങളുടെ ഫ്ലാഗ്ഓഫും നടന്നത്.
2030-ഓടെ 'ഗോ ഗ്രീന്‍/കാര്‍ബണ്‍ ന്യൂട്രല്‍' എന്ന സംസ്ഥാനത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായി കെഎസ്ഇബി പുറത്തിറക്കിയ ഒരു മത്സരാധിഷ്ഠിത പാന്‍ ഇന്ത്യ ടെന്‍ഡറിന്റെ ഭാഗമാണ് ഈ ഓര്‍ഡര്‍. ഈ ഓര്‍ഡറിന്റെ ഭാഗമായി ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള സബ്-കോംപാക്ട് സെഡാനായ ടിഗോറിന്റെ 60 യൂണിറ്റ് വിതരണം ചെയ്യും. കൂടാതെ സബ്-കോംപാക്ട് എസ്യുവിയായ നെക്സോണിന്റെ 5 യൂണിറ്റുകളും വിതരണം ചെയ്യും.
തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ വൈദ്യുത മന്ത്രി കെ. ക്യഷ്ണന്‍കുട്ടി, ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു, കെഎസ്ഇബി ചെയര്മാന് ഡോ. ബി. അശോക് കഅട തുടങ്ങി മറ്റ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു.






