
ഒന്നിച്ച് അഭിനയിച്ച് ജീവിതത്തിലൊന്നിച്ചവരാണ് ആര്യയും സയേഷയും. 2019 മാര്‍ച്ച് 9നായിരുന്നു ഇവരുടെ വിവാഹം. ഗജിനികാന്ത് എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. തെലുങ്ക് ചിത്രമായ അഖില്‍ ആയിരുന്നു സയേഷയുടെ ആദ്യ സിനിമ. തമിഴിന് പുറമെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചിരുന്നു താരം. ഒരുമിച്ച് അഭിനയിച്ചെങ്കിലും പ്രണയവിവാഹമല്ല ഇവരുടേതെന്നായിരുന്നു സയേഷയുടെ അമ്മ പറഞ്ഞത്. മോഹന്‍ലാലും സൂര്യയും ഒന്നിച്ചെത്തിയ കാപ്പാനിലും ആര്യയും സയേഷയും അഭിനയിച്ചിരുന്നു. വിവാഹ ജീവിതം മൂന്നാം വര്‍ഷത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് സയേഷ. ആര്യയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രവും സയേഷ പോസ്റ്റ് ചെയ്തിരുന്നു.
‘ഞാന്‍ എന്നേക്കും സ്നേഹിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിക്ക് വാര്‍ഷിക ആശംസകള്‍! എന്റേതായതിന് നന്ദി. ഈ ലോകത്തിലെ ഏറ്റവും മികച്ച ഭര്‍ത്താവും അച്ഛനും നിങ്ങളാണ്. എന്നന്നേക്കുമായി നിങ്ങളെ മുറുകെ പിടിക്കുന്നു’ എന്നായിരുന്നു സയേഷ കുറിച്ചത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെയായി ഇവര്‍ക്ക് ആശംസകള്‍ അറിയിച്ചെത്തിയിട്ടുള്ളത്.






