
മുംബൈ: ടാറ്റാ സ്റ്റീന് ചെയര്മാന് സ്ഥാനത്തു നിന്നു സൈറസ് മിസ്ത്രിയെ നീക്കി. കമ്പനിയുടെ താല്‍ക്കാലിക ചെയര്‍മാനായി ഒ.പി ഭട്ടിനെ നിയമിച്ചു. വെള്ളിയാഴ്ച നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്്. എസ് ബി ഐ ചെയര്‍മാനായി സേവനം അനുഷ്ടിച്ചിരുന്നയാളാണു ഭട്ട്.
രത്തന്‍ ടാറ്റ 75-ാം വയസില്‍ വിരമിച്ചതിനെ തുടര്‍ന്നാണ് ടാറ്റാ സാമ്രാജ്യത്തിന്റെ തലപ്പത്തേയ്ക്ക് നാലു വര്‍ഷം മുമ്പ് ടാറ്റാ കുടുംബത്തിനു പുറത്തുനിന്നുള്ള സൈറസ് പല്ലോന്‍ജി മിസ്ത്രി ചുമതലയേറ്റത്. നേരത്തെ ടാറ്റാ സണ്‍സിന്റെ ചെയര്മാന് സ്ഥാനത്തു നിന്ന് സൈറസ് മിസ്ത്രിയെ നീക്കിയിരുന്നു.




